Thursday, June 06, 2019 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 02.46 PM

അഭിനയവും ജീവിതാനുഭവവും നിറഞ്ഞ 'മുഖരാഗം' മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു

Mohanlal, Biography, Mukharagam

നടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന ലാലിന്റെ അഭിനയവും അനുഭവവും നിറഞ്ഞ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തുന്നത് ഭാനു പ്രകാശ് എന്ന എഴുത്തുകാരനാണ്. തന്റെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ജീവചരിത്രം ഒരുങ്ങുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. "മുഖരാഗം" എന്നാണ് ജിവചരിത്രത്തിനു നല്‍കിയിരിക്കുന്ന പേര്. 2020തോടെ പുസ്തകം വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ലാല്‍ പങ്കുവെച്ചു.

കുറിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖരാഗം' എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW