Thursday, June 20, 2019 Last Updated 45 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.04 AM

കെവിന്‍ വധക്കേസ്‌; സാക്ഷിയെ മര്‍ദിച്ച കേസില്‍ നാലു പേര്‍ അറസ്‌റ്റില്‍

uploads/news/2019/05/309593/c5.jpg

പുനലൂര്‍: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ളവരുള്‍പ്പെടെ നാലു പേര്‍ അറസ്‌റ്റില്‍.
പാപ്പന്നൂര്‍ അശോക്‌ ഭവനില്‍ മനു, ചെമ്മന്തൂര്‍ പൊയ്യാനില്‍ ആശുപത്രിക്ക്‌ സമീപം ഷാന്‍ മന്‍സിലില്‍ ഷാന്‍, കറവൂര്‍ സ്വദേശി ഷാജഹാന്‍, തൊളിക്കോട്‌ കാഞ്ഞിരംവിള വീട്ടില്‍ റോബിന്‍ എന്നിവരാണ്‌ പിടിയിലായത്‌. ഇതില്‍ മനുവും ഷാനും കെവിന്‍ വധക്കേസില്‍ അഞ്ചും പതിനാലും പ്രതികളാണ്‌. കെവിന്‍ കേസിലെ മുപ്പത്തിയേഴാം സാക്ഷിയായ കക്കോട്‌ സ്വദേശിയും ആംബുലന്‍സ്‌ ഡ്രൈവറുമായ രാജേഷിനെയാണ്‌ നാലംഗ സംഘം ഞായറാഴ്‌ച രാത്രി 8.30ന്‌ പുനലൂര്‍ മാര്‍ക്കറ്റ്‌ ജങ്‌ഷന്‌ സമീപം മര്‍ദിച്ചത്‌. കേസില്‍ അനുകൂലമായി സാക്ഷി പറയണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ത്തതാണ്‌ മര്‍ദനത്തിന്‌ കാരണമെന്ന്‌ പോലീസ്‌ പറയുന്നു. ഷാനിനേയും മനുവിനേയും വാദത്തിനായി കോടതിയിലെത്തിയപ്പോഴും ഷാജഹാനേയും റോബിനേയും പുനലൂര്‍ ടൗണില്‍വച്ചുമാണ്‌ പിടികൂടിയത്‌. പുനലൂര്‍ സി.ഐ. കെ.ആര്‍. മോഹന്‍ദാസ്‌, എസ്‌.ഐമാരായ ജെ.എസ്‌. അശ്വനി, വി.സി. വിനോദ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇവരെ പിടികൂടിയത്‌.

Ads by Google
Tuesday 21 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW