Thursday, June 27, 2019 Last Updated 31 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.58 AM

ശ്രീകല ഇന്ത്യന്‍ ടീമില്‍

uploads/news/2019/05/309589/s8.jpg

കോട്ടയം: ചൈനയിലെ ചാങ്‌ഷയില്‍ 22 മുതല്‍ 26 വരെ നടക്കുന്ന ഫിബ 3-3 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആര്‍. ശ്രീകലയും.
ബംഗളുരുവില്‍ നടന്ന പരിശീലന ക്യാമ്പില്‍ നിന്നാണു വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തത്‌. യോഗ്യതാ റൗണ്ടില്‍ മലേഷ്യ, തായ്‌ലന്‍ഡ്‌, മാലിദ്വീപ്‌ എന്നിവര്‍ക്കൊപ്പമാണ്‌ ഇന്ത്യ മത്സരിക്കുന്നത്‌. മാര്‍ ഇവാനിയോസ്‌ കോളജ്‌ വിദ്യാര്‍ഥിയാണു ശ്രീകല. രസ്‌പ്രീത്‌ സിദ്ധു (നായിക), ഷീരന്‍ ലിമായെ, എച്ച്‌.എം. ഭാണ്ഡവ്യ എന്നിവരാണു ടീമിലെ മറ്റു താരങ്ങള്‍. പുരുഷ വിഭാഗത്തില്‍ ദക്ഷിണ കൊറിയ, മലേഷ്യ, വാനാതു എന്നിവര്‍ക്കൊപ്പമാണ്‌ ഇന്ത്യ മത്സരിക്കുക. ടീം: വിശേഷ്‌ ഭൃഗുവംശി (നായകന്‍), യദ്‌വീന്ദര്‍ സിങ്‌, അകിലന്‍ പാരി, അര്‍ഷ്‌പ്രീത്‌ സിങ്‌ ഭുല്ലാര്‍.

Ads by Google
Tuesday 21 May 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW