Sunday, August 18, 2019 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.58 AM

യൂത്ത്‌ ബാസ്‌കറ്റ്‌ കേരളം ഫൈനലില്‍

uploads/news/2019/05/309588/s7.jpg

കോയമ്പത്തൂര്‍: ദേശീയ യൂത്ത്‌ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‌ ഇരട്ട ഫൈനല്‍. പെണ്‍കുട്ടികളുടെ സെമി ഫൈനലില്‍ കേരളം പഞ്ചാബിനെ 74-70 എന്ന സ്‌കോറിനാണു തോല്‍പ്പിച്ചത്‌.
രാജ്യാന്തര താരം ആന്‍ മേരി സക്കറിയ 30 പോയിന്റുമായി മികച്ചുനിന്നു. പി.എസ്‌. ജെസ്ലി 20 പോയിന്റും നേടി. പഞ്ചാബിന്റെ ഹര്‍ഷിമ്രാന്‍ കൗര്‍ 39 പോയിന്റുമായി ടോപ്‌ സ്‌കോററായെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ആണ്‍കുട്ടികളില്‍ കേരളം രാജസ്‌ഥാനെയാണു തകര്‍ത്തത്‌. സ്‌കേര്‍: 65-62. ലീഗ്‌ റൗണ്ടില്‍ രാജസ്‌ഥാന്‍ കേരളത്തെ തോല്‍പ്പിച്ചിരുന്നു. കേരളത്തിനു വേണ്ടി പ്രണവ്‌ ചോപ്ര 21 പോയിന്റും നിതിന്‍ ബേബി 10 പോയിന്റും നേടി. രാജസ്‌ഥാന്റെ ദിഗ്‌വിജയ്‌ ഷെഖാവത്‌ 27 പോയിന്റുമായി ടോപ്‌ സ്‌കോററായി. പെണ്‍കുട്ടികള്‍ രാജസ്‌ഥാനും തമിഴ്‌നാടും തമ്മിലുള്ള സെമിയിലെ ജേതാക്കളെയാണു ഫൈനലില്‍ നേരിടുക. ആണ്‍കുട്ടികള്‍ക്കു ഹരിയാനയോ കര്‍ണാടകയോ എതിരാളിയാകും.

Ads by Google
Tuesday 21 May 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW