Monday, June 24, 2019 Last Updated 43 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.58 AM

റോമില്‍ നദാല്‍ രാജാവ്‌

uploads/news/2019/05/309587/s6.jpg

റോം: സ്‌പെയിന്റെ ലോക രണ്ടാം നമ്പര്‍ ടെന്നീസ്‌ താരം റാഫേല്‍ നദാലിന്‌ റോം മാസ്‌റ്റേഴ്‌സ് കിരീടം.
ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്‌ ജോക്കോവിച്ചിനെയാണു നദാല്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-0, 4-6, 6-1. നദാലിന്റെ ഒമ്പതാം റോം മാസേ്‌റ്റഴ്‌സ് കിരീടമാണിത്‌. കരിയറില്‍ ഇതുവരെ 81 കിരീടങ്ങള്‍ സ്വന്തമാക്കി. കഴിഞ്ഞയാഴ്‌ച നടന്ന മാഡ്രിഡ്‌ ഓപ്പണിലെ ജേതാവായ ജോക്കോവിച്ചിന്‌ ഇന്നലെ മികവ്‌ തുടരാനായില്ല.
ഇതോടെ നടക്കാനിരിക്കുന്ന ഫ്രഞ്ച്‌ ഓപ്പണില്‍ നദാലും ജോക്കോവിച്ചും തമ്മില്‍ കടുത്ത പോരാട്ടം ഉറപ്പായി. റോം മാസേ്‌റ്റഴ്‌സ്‌ കിരീടത്തോടെ നദാല്‍ മോശം ഫോമിനോടു വിടപറഞ്ഞെന്നു നദാല്‍ പ്രഖ്യാപിച്ചു. ഇതുവരെയുള്ള ടൂര്‍ണമെന്റുകളില്‍ നദാലിനെ സംബന്ധിച്ചിടത്തോളം മോശം പ്രകടനമായിരുന്നു. റോം മാസേ്‌റ്റഴ്‌സിന്റെ തുടക്കം മുതല്‍ അവസാനം വരെ എതിരാളികള്‍ക്ക്‌ മേല്‍ വ്യക്‌തമായ ആധിപത്യം നേടിയാണ്‌ നദാല്‍ കിരീടം ഉയര്‍ത്തിയത്‌. തുടര്‍ച്ചയായ മൂന്ന്‌ സെറ്റ്‌ മാച്ചുകള്‍ ശാരീരിക ക്ഷമതയെ ബാധിച്ചെന്നു ജോക്കോവിച്ച്‌ പറഞ്ഞു. റോം മാസ്‌റ്റേഴ്‌സിനെ ഫ്രഞ്ച്‌ ഓപ്പണിന്റെ റിഹേഴ്‌സല്‍ എന്നാണു വിശേഷിപ്പിക്കുന്നത്‌. ഇരുതാരങ്ങളും ഫോമില്‍ തുടര്‍ന്നാല്‍ ഫ്രഞ്ച്‌ ഓപ്പണില്‍ തീ പാറും.

Ads by Google
Tuesday 21 May 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW