Tuesday, June 25, 2019 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.46 AM

താജിക്കിസ്‌ഥാന്‍ ജയിലില്‍ കലാപം: 32 മരണം

ദുഷാന്‍ബ: താജിക്കിസ്‌ഥാനിലെ വഖ്‌ദത്‌ ജയിലിലുണ്ടായ കലാപത്തില്‍ 24 ഐ.എസ്‌. അനുഭാവികടക്കം 32 മരണം. മരിച്ചവരില്‍ മൂന്ന്‌ ഗാര്‍ഡുകളും ഉള്‍പ്പെടും. 35 പേരെ അറസ്‌റ്റ്‌ ചെയ്‌തതായി പോലീസ്‌ അറിയിച്ചു.
താജിക്കിസ്‌ഥാന്‍ പ്രത്യേക സേനയുടെ തലപ്പത്തുനിന്നു രാജിവച്ച്‌ ഐ.എസിനായി യുദ്ധം ചെയ്യാന്‍ സിറിയയിലേക്കു പോയ ഗുല്‍മുറോദ്‌ ഖാലിബിന്റെ മകന്‍ ബഖ്‌റുസ്‌ ഗുല്‍മുറോദിന്റെ നേതൃത്വത്തിലായിരുന്നു കലാപം. രണ്ട്‌ ഗാര്‍ഡുകളെ വധിച്ചാണ്‌ ഇവര്‍ ആക്രമണം തുടങ്ങിയത്‌. എന്നാല്‍, സൈന്യമെത്തി കലാപകാരികളെ വധിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്‌. ഏറ്റെടുത്തു.

Ads by Google
Tuesday 21 May 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW