Thursday, June 20, 2019 Last Updated 22 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.46 AM

ഓസ്‌ട്രേലിയയില്‍ മോറിസണ്‍ കേവല ഭൂരിപക്ഷത്തിലേക്ക്‌

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ടോണി മോറിസണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റിവ്‌ സഖ്യം കേവലഭൂരിപക്ഷം തികച്ച്‌ അധികാരം നിലനിര്‍ത്തുമെന്നു സൂചന.
സങ്കീര്‍ണമായ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ണമാകുമ്പോഴേക്കും നിലവിലെ ലിബറല്‍-നാഷണല്‍ സഖ്യം ഭൂരിപക്ഷത്തിന്‌ ആവശ്യമായ 76 സീറ്റ്‌ മറികടക്കുമെന്നാണു വിലയിരുത്തല്‍. വോട്ടെണ്ണല്‍ അവസാനിക്കാനിരിക്കെ, അവര്‍ 75 സീറ്റ്‌ നേടിക്കഴിഞ്ഞു. ലേബര്‍ പാര്‍ട്ടിക്ക്‌ 65 സീറ്റേ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.ബാസ്‌, ചിസ്‌ഹോം, ബൂത്‌ബി, വെന്റ്‌വര്‍ത്ത്‌ മണ്ഡലങ്ങളിലെ ഫലസൂചനകള്‍ മോറിസന്റെ ഭരണപക്ഷത്തിന്‌ അനുകൂലമാണ്‌. ഭരണം പിടിക്കാന്‍ കഴിയില്ലെന്ന്‌ ഉറപ്പായതോടെ ലേബര്‍ പാര്‍ട്ടി നേതാവ്‌ ബില്‍ ഷോര്‍ടെന്‍ രാജി വയ്‌ക്കുകയും ചെയ്‌തു.

Ads by Google
Tuesday 21 May 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW