Thursday, June 20, 2019 Last Updated 53 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 07.47 AM

അവസാനഘട്ട വോട്ടെടുപ്പിനായി 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്: ജനവിധി തേടുന്നവരില്‍ പ്രധാനമന്ത്രി മോഡിയും

Election 2019, Final Phase,PM Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡി ഉള്‍പ്പെടെ ജനവധി തേടുന്ന അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പില്‍ ഇന്ന് 59 മണ്ഡലങ്ങളിലാണു വിധിയെഴുത്ത്. പോളിങ് സമയം അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരും. എട്ടു സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലായി 912 സ്ഥാനാര്‍ഥികളാണ് അങ്കത്തട്ടിലുള്ളത്. ഉത്തര്‍പ്രദേശിലേയും പഞ്ചാബിലേയും 13 വീതവും പശ്ചിമ ബംഗാളിലെ ഒമ്പതും ബിഹാറിലെ എട്ടും ജാര്‍ഖണ്ഡിലെ മൂന്നും ഹിമാചല്‍പ്രദേശിലെ നാലും വീതം മണ്ഡലങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി പത്തുകോടി വോട്ടര്‍മാരാണ് അവസാന ഘട്ടത്തില്‍ ജനവിധി നിര്‍ണയിക്കുക. യുപിയിലെ വരാണസിയിലാണ് മോഡി രണ്ടാമതും ജനവിധി തേടുന്നത്. 2014 ല്‍ 3.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമത്താടെയാണ് വരാണസിയില്‍ മോഡി വിജയിച്ചു കയറിയത്. ഇത്തവണ്‍ കോണ്‍ഗ്രസിന്റെ അജയ് റായിയും എസ്പി-ബിഎസ്പി സഖ്യത്തിന്റെ ശാലിനി യാദവുമാണ് മോഡി എതിരാളികള്‍. അവസാന ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളില്‍ 2014 ല്‍ ഭൂരിപക്ഷം നേടിയത് എന്‍ഡിഎയാണ്. 59 സീറ്റുകളില്‍ 30 ഉം നേടിയാണ് എന്‍ഡിഎ മികച്ച പ്രകടനം 2014 ല്‍ കാഴ്ചവെച്ചത്.

ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ആറരയോടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടന്ന എക്‌സിറ്റ് പോളുകളുടെ ഫലമെത്തുമെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൂടാതെ കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, സര്‍സിമ്രത് കൗര്‍ ബാദല്‍, രാം കൃപാല്‍ യാദവ്, ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍, ആര്‍.ജെ.ഡി. നേതാവ് മിസാ ഭാരതി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW