Tuesday, June 25, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 05.13 PM

അവര്‍ പുറകെയുണ്ട്, ഒരു നാള്‍ ഇന്ദിരാഗാന്ധിയെപ്പോലെ താനും സുരക്ഷാ ജീവനക്കാരാല്‍ വധിക്കപ്പെടും: അരവിന്ദ് കെജ്‌രിവാള്‍

Arvind Kejriwal,  Indira Gandhi

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ ഒരു നാള്‍ താനും സുരക്ഷാ ജീവനക്കാരാല്‍ വധിക്കപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍. ബിജെപി തനിക്കു പുറകേയുണ്ട്. ഒരു ദിവസം താനും വധിക്കപ്പെടുമെന്നുമെന്നും ശനിയാഴ്ചയാണ് കെജ്‌രിവാള്‍ തന്റെ ഭീതി വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ സുരക്ഷാ ജീവനക്കാരന്‍ ബിജെപിയ്ക്ക് നിരന്തരം വിവരം കൈമാറുന്നുണ്ട്. ഒരു ദിവസം തന്റെ സുരക്ഷാ ജീവനക്കാരാല്‍ തന്നെ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതുപോലെ തന്നെയും വധിക്കും' കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ആക്ഷേപം തള്ളി ഡല്‍ഹി പോലീസ് രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഡ്യൂട്ടികളില്‍ ആത്മാര്‍ത്ഥത ഉള്ളവരാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള നിരവധി ഉന്നത നേതാക്കന്മാര്‍ക്ക് സുരക്ഷ ഒരുക്കുന്നവരാണ് സുരക്ഷാ സംഘമെന്നും ഡല്‍ഹി പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

ഈ മാസം ആദ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ ഡല്‍ഹിയിലെ മോട്ടിനഗറില്‍ വെച്ച് അരവിന്ദ് കെജ്‌രിവാളിനു നേരെ അക്രമമുണ്ടായിരുന്നു. തുറന്ന വാഹനത്തില്‍ ചാടിക്കയറിയ യുവാവ് കെജ്‌രിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW