Tuesday, June 25, 2019 Last Updated 16 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 04.56 PM

വെയിലേറ്റ് മുഖത്തിനുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ മാര്‍ഗ്ഗമുണ്ട്

uploads/news/2019/05/309135/beautytips180519.jpg

വെയിലും ചൂടും പൊടിയുമെല്ലാം സൗന്ദര്യത്തിന് വെല്ലുവിളിയാകുന്ന കാലമാണിത്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ക്ക് വെയിലേറ്റ് ചര്‍മത്തിന് നിറം മങ്ങുകയും കരുവാളിപ്പ്, ചര്‍മ്മത്തിന്റെ തൊലി അടര്‍ന്നുപോവുക എന്നിങ്ങനെ പല പ്രശ്നങ്ങളും ബാധിക്കാറുണ്ട്.

പ്രധാനമായും മുഖം, കഴുത്ത്, കണ്ണുകള്‍, കാല്‍പ്പാദങ്ങള്‍, കൈകള്‍ എന്നീ ഭാഗങ്ങളിലാണ് കരുവാളിപ്പ് ഉണ്ടാകുന്നത്. ഇതിനുള്ള ചില പരിഹാര മാര്‍ഗ്ഗങ്ങളിതാ...

മുഖം എപ്പോഴും തിളങ്ങട്ടെ...


മുഖം കഴുകി വൃത്തിയാക്കുക. ശേഷം കറ്റാര്‍ വാഴയുടെ പരുപരുത്ത ഭാഗം ചെത്തിക്കളഞ്ഞ് അതിന്റെ മാംസളമായ ഭാഗംകൊണ്ട് മുഖത്തും കഴുത്തിലും ഉരയ്ക്കുകയോ കറ്റാര്‍വാഴയുടെ നീരെടുത്ത്് അത് പുരട്ടുകയോ ചെയ്യുക. ചര്‍മത്തിന്റെ സ്വാഭാവിക നിറം വീെണ്ടടുക്കാന്‍ ഇത് സഹായിക്കും.

1. നാരങ്ങാനീരില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് അത് ചര്‍മ്മത്തില്‍ പുരട്ടാം.
2. കണ്ണിന് തണുപ്പ് ലഭിക്കാന്‍ കുക്കുംബര്‍ വട്ടത്തില്‍ കനം കുറച്ച് മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കാം.

3. ഏത്തപ്പഴം പാല്‍ ചേര്‍ത്ത് മിക്സിയിലരക്കുക. ഇത് ചര്‍മത്തില്‍ പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയാവുന്നതാണ്.

4. കട്ടന്‍ ചായയോ വെള്ളരിക്കയുടെ നീര് പിഴിഞ്ഞതോ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം പഞ്ഞിയില്‍ മുക്കി ഇടയ്ക്കിടയ്ക്ക് കണ്ണിനുമുകളില്‍ വയ്ക്കുക. കണ്ണിന് നല്ല കുളിര്‍മ ലഭിക്കും.

5. ശരീരത്തില്‍ വിയര്‍പ്പ് നിറഞ്ഞിരിക്കുമ്പോള്‍ വെളളം കോരിയൊഴിച്ച് കുളിക്കരുത്. വിയര്‍പ്പ് താഴ്ന്ന ശേഷം മാത്രം കുളിക്കാം.

6. പുറത്തുപോയി വന്ന ശേഷം തൈര് മുഖത്തും കഴുത്തിലും കൈകാലുകളിലും പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം.
7. കുളിക്കുന്ന വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീര് ചേര്‍ത്ത് കുളിക്കുന്നത് ഉന്മേഷം നല്‍കും.

8. പയറുപൊടിയില്‍ അല്‍പ്പം പാല്‍ ചേര്‍ത്ത് കുഴമ്പുപോലെയാക്കി മുഖത്ത് പുരട്ടിയാല്‍ ചൂടുകുരു ഉണ്ടാകുന്നത് തടയും.

9. നന്നായി പഴുത്ത പപ്പായ ഉടച്ച് കുഴമ്പ് രൂപത്തിലായി എന്നും മുഖത്ത് മാസ്‌ക് ഇടുന്നത് വെയില്‍ കൊണ്ടുണ്ടാകുന്ന കരുവാളിപ്പ് പൂര്‍ണമായും തടയാന്‍ സഹായിക്കും. ഇതുവഴി ഭംഗിയുള്ള ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും.

10. പല പ്രാവശ്യം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

11. പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW