Thursday, June 20, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 01.52 PM

സൗദിയിൽ സ്ഥിരം പ്രിവിലേജ് ഇഖാമക്ക് 1.5 കോടി രൂപ

uploads/news/2019/05/309106/Gulf18051b.jpg

റിയാദ് : സൗദി അറേബ്യയിൽ വിദേശികൾക്ക് അനുവദിക്കുന്ന സ്ഥിരം ഇഖാമക്ക് (താമസാനുമതി രേഖ ) എട്ട് ലക്ഷം റിയാൽ ( 15,000,000 രൂപ ഏകദേശ കണക്കിൽ ) ഫീസ് ആയിരിക്കുമെന്ന് റിപ്പോർട്ട് .ഓരോ വർഷവും പുതുക്കുന്ന ഇഖാമക്ക് ഒരു ലക്ഷം റിയാൽ(1,875,000 രൂപ ഏകദേശ കണക്കിൽ ) ഫീസും ആണ് ഈടാക്കുക .

സൗദി അറേബ്യയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങൾക്കും പ്രിവിലേജ് ഇഖാമ നിയമം അനുസരിച്ചുള്ള സ്ഥിരവും ,താൽക്കാലികവുമായുള്ള ഇഖാമ അനുവദിക്കും .സ്‌പോൺസർഷിപ്പ് നിയമത്തിൽ നിന്ന് പ്രിവിലേജ് ഇഖാമ ഗുണഭോക്താക്കളെ ഒഴിവാക്കും .എന്നാൽ രാജ്യത്ത്നിലവിൽ ഉള്ള സ്‌പോൺസർഷിപ്പ് നിയമം അതെ പടി തുടരും .

സൗദിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പദ്ധതി സഹായകമാകുമെന്നും .ഗ്രീൻ കാർഡിന് സമാനമായ പ്രിവിലേജ്ഇഖാമ പദ്ധതി അനുസരിച്ച് നിശ്ചിത ഫീസുകൾക്ക് അനുസൃതമായി സ്ഥിരം ഇഖാമയോ താൽക്കാലിക ഇഖാമയോ ആണ് അനുവദിക്കുന്നത് .

വിദേശ രാജ്യക്കാർക്ക് കുടുംബത്തിനൊപ്പം സൗദിയിൽ താമസം, ബന്ധുക്കൾക്ക് വിസിറ്റ് വിസ, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് വീടുകളും ഫ്ലാറ്റുകളും അടക്കം റിയൽ എസ്റ്റേറ്റുകളും, വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാൻ അനുമതി, സ്വന്തമായി സ്ഥാപനങ്ങൾ ആരംഭിക്കാം ,തൊഴിലാളികളെ സ്വന്തം സ്‌പോൺസർഷിപ്പിൽ നിയമനം നടത്തുന്നതിനുള്ള അനുമതി, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം തൊഴിൽ മാറാൻ അനുമതി, സൗദിയിൽനിന്ന് പുറത്തുപോകാനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി തുടങ്ങിയ ഏതാനും പ്രത്യേക ആനുകൂല്യങ്ങൾ ഈ നിയമത്തിലൂടെ വിദേശികൾക്ക് ലഭ്യമാകുന്നത് .

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കും ഇഖാമ അനുവദിക്കും .ഇത്തരക്കാരുടെ കഴിവുകളും ,സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഇവർക്ക് ഇഖാമ അനുവദിക്കുന്നത് .നിക്ഷേപകർക്ക് പുറമെ പ്രഗത്ഭരായ ഡോക്ടർമാരെയും ,ശാസ്ത്രജ്ഞന്മാരെയും ,എഞ്ചിനീയർമാരെയും സൗദിയിലേക്ക് ആകർഷിക്കുന്നതിനും നിയമം സഹായകമാകും .ബിനാമി ബിസിനസ് ഒരു പരിധിവരെ തടയിടാനും ഈ നിയമം സഹായകമാകുമെന്നാണ് പ്രതീക്ഷ .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 18 May 2019 01.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW