Wednesday, July 03, 2019 Last Updated 41 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 03.12 PM

യോഗങ്ങളും തെറ്റിദ്ധാരണകളും

ഓരോ ഗ്രഹത്തിന്റെയും നില പ്രത്യേകം എടുത്തു പരിശോധിച്ചാല്‍ കാണുന്ന ഫലമല്ല, യോഗം കൊണ്ട് സിദ്ധിക്കുന്നത്. പ്രത്യക്ഷത്തില്‍ ഏറ്റവും നല്ലതാണെന്ന് തോന്നുന്ന പല ജാതകങ്ങളും അവയില്‍ അടങ്ങിയിട്ടുള്ള ചില യോഗങ്ങളുടെ ഫലമായി നേരേ വിപരീതഫലം നല്‍കുന്നവകളായി മാറുന്നു.
uploads/news/2019/05/308632/joythi150519.jpg

ജ്യോതിഷത്തിന്റെ അടിസ്ഥാന ശിലകളെന്ന് വിശേഷിപ്പിക്കുന്നത് നവഗ്രഹങ്ങളെയാണ്. സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവ കൂടാതെ ഗുളികന്‍ എന്ന ഉപഗ്രഹവും ഉള്‍പ്പെടുന്നു. സൂര്യന്‍ സ്വയം പ്രകാശിക്കുന്നവയാണ്.

സ്വപ്ന ഗ്രഹങ്ങളിലെ മറ്റുള്ള ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നിവ സൂര്യപ്രകാശത്തില്‍ ജ്വലിക്കുന്നവയാണ്. എന്നാല്‍ രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ ഇരുട്ടാല്‍ മൂടപ്പെട്ടിരിക്കുന്നു. മറ്റു ഗ്രഹങ്ങള്‍ മുന്നോട്ട് ചലിക്കുമ്പോള്‍ രാഹു കേതുക്കള്‍ പിന്നോട്ട് ചലിക്കുന്നു. ഗുളികന് പ്രത്യേകിച്ച് ഭ്രമണപഥമില്ല. മേല്‍കാര്യങ്ങള്‍ ഇത്രയും വിശദീകരിച്ചത് ഒരു മനുഷ്യന്റെ ജന്മത്തില്‍ തന്നെ അവന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത് മേല്‍ ഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാനാണ്.

ജാതക നിരൂപണത്തില്‍ യോഗങ്ങള്‍ക്കും ഫലങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമാണുള്ളത്. ചില ഭാഗങ്ങളില്‍ ചില ഗ്രഹങ്ങള്‍ പ്രത്യേക ബന്ധു ഭാവത്തോടെ നിലകൊണ്ടാല്‍ പ്രത്യേക ഫലാനുഭവങ്ങള്‍ ഉണ്ടാകും. ഇതിനെയാണ് യോഗഫലമെന്ന് പറയുന്നത്.

ഓരോ ഗ്രഹത്തിന്റെയും നില പ്രത്യേകം എടുത്തു പരിശോധിച്ചാല്‍ കാണുന്ന ഫലമല്ല, യോഗം കൊണ്ട് സിദ്ധിക്കുന്നത്. പ്രത്യക്ഷത്തില്‍ ഏറ്റവും നല്ലതാണെന്ന് തോന്നുന്ന പല ജാതകങ്ങളും അവയില്‍ അടങ്ങിയിട്ടുള്ള ചില യോഗങ്ങളുടെ ഫലമായി നേരേ വിപരീതഫലം നല്‍കുന്നവകളായി മാറുന്നു.

അതുപോലെ വളരെ മേശപ്പെട്ട ജാതകങ്ങളാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്നവകളില്‍ പലതും അവയില്‍ അടങ്ങിയിരിക്കുന്ന യോഗങ്ങളുടെ ഫലമായി വളരെ ഗുണാനുഭവങ്ങള്‍ നല്‍കുന്നവയായും ഭവിക്കുന്നു.

അങ്ങനെയുള്ള അവസരങ്ങളിലാണ് ജാതകം തെറ്റാണെന്നും മറ്റുമുള്ള മിഥ്യാബോധം ജാതകന്റെയും ജാതകനെ സംബന്ധിക്കുന്നവരുടെയും ഹൃദയങ്ങളില്‍ തള്ളിക്കയറി വിഷമിപ്പിക്കുന്നത്.

പൊതുവില്‍ നല്ല ജാതകമാണെങ്കിലും ചീത്ത യോഗഫലമുണ്ടെങ്കില്‍ ദോഷാനുഭവങ്ങള്‍ ജീവിതത്തില്‍ ഏറിയിരിക്കും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലിയില്ലാതെ അലയുന്നവര്‍ നമുക്ക് ചുറ്റും അനവധി. പ്രാഥമിക വിദ്യാഭാസം മാത്രമുള്ളവര്‍ സര്‍ക്കാര്‍ ജോലിയില്‍ എത്തുന്നു.

ഒരു ഭൂസ്വത്തുമില്ലാത്തയാള്‍ വെറും പൂജ്യത്തില്‍നിന്ന് ബിസിനസ്സ് തുടങ്ങി ഉന്നതിയില്‍ എത്തുന്നു. ചിലര്‍ ലക്ഷങ്ങള്‍ മുടക്കി ബിസിനസ്സ് തുടങ്ങി വലിയ പതനത്തിലേക്ക് വീഴുന്നു. ഒരു പരിധിവരെ ജാതകത്തിലെ യോഗമാണെന്ന് പറയാം.

uploads/news/2019/05/308632/joythi150519a.jpg

ചില പ്രധാനപ്പെട്ട യോഗങ്ങള്‍

സന്താനയോഗം


രണ്ട്, അഞ്ച്, ഒന്‍പത് ഈ ഭാവനാഥന്മാര്‍ കേന്ദ്ര ത്രികോണ ഭാവങ്ങളിലോ, പതിനൊന്നിലോ സ്ഥിതി ചെയ്യുകയും അവര്‍ക്ക് പാപഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ജാതകന് നല്ല സന്താനങ്ങള്‍ ഉണ്ടാകുന്നതാണ്. ചന്ദ്രന്‍, ശുക്രന്‍, രാഹു, ശനി ഇവര്‍ വീക്ഷിച്ചാല്‍ പെണ്‍ സന്താനങ്ങള്‍ ജനിക്കുന്നതാണ്.

വ്യാഴം, ചന്ദ്രന്‍, സൂര്യന്‍ ഇവയുടെ സ്ഫുടങ്ങളെ കൂട്ടിവരുന്ന രാശിയുടെ നവാംശക സഖ്യയോളമോ, 5, 9 എന്നീ ഭാവങ്ങളുടെയും കുജന്റെയും സ്ഫുടങ്ങളെ കൂട്ടിവരുന്ന രാശിയുടെ നവാംശക സംഖ്യയോളമേ സന്താനങ്ങള്‍ ഉണ്ടാകൂ എന്ന് പറയണം.

2, 5, 9, 10 ഈ ഭാവങ്ങളില്‍ പാപ ഗ്രഹങ്ങുടെ യോഗ ദൃഷ്ട്യാദികള്‍ ഉണ്ടാകുകയും പ്രസ്തുത ഭാവാധിപന്മാര്‍ അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്താല്‍ സന്താന ദുരിതവും മനഃക്ലേശവും സന്താനനാശവും ഫലമാകുന്നു.

സഹോദരയോഗം


മൂന്നാമിടത്തു ചൊവ്വ നിന്നാല്‍ ഇളയ സഹോദരങ്ങള്‍ ഉണ്ടാകുന്നതല്ല. നീചനോ, ശത്രു ക്ഷേത്ര സ്ഥിതനോ, പാപയുക്തനോ ആയ കുജന്‍ മൂന്നാംഭാവത്തെ വീക്ഷിച്ചാലും ഇളയ സഹോദരങ്ങള്‍ ഉണ്ടാകുന്നതല്ല. ശനിയാല്‍ വീക്ഷിക്കപ്പെടുന്ന കുജന്‍ പതിനൊന്നില്‍ നില്‍ക്കുന്നത് മൂത്ത സഹോദരന് ദോഷമാണ്. 11-ലെ വ്യാഴവും മൂത്ത സഹോദരന് ദോഷമാണ് ഈ രണ്ടു യോഗങ്ങളും മൂത്ത സഹോദരനെ ഹനിച്ചുകളയും.

മൂന്നാമിടത്ത് പാപ ഗ്രഹങ്ങളോ, ഗുളികനോ നിന്നാലും ഇളയ സഹോദരങ്ങള്‍ ഉണ്ടാവുകയില്ല. മൂന്നാം ഭാവാധിപന്‍ മൂന്നില്‍ത്തന്നെ നില്‍ക്കുകയും അവിടെ പാപന്മാരുടെ യോഗ ദൃഷ്ടാദികള്‍ ഉണ്ടാകാതിരിക്കുകയും അതേ സമയം ബലവനായ വ്യാഴം വീക്ഷിക്കുകയും ചെയ്താല്‍ നല്ല സഹോദരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഉച്ചനായോ, സ്വക്ഷേത്രബലവാനായോ ശുഭദൃഷ്ടിയോടു കൂടി നിന്നാല്‍ നല്ല സഹോദരങ്ങളെ ലഭിക്കുമെന്ന് പറയണം. ചിങ്ങമാസത്തില്‍ ധനുലഗ്നംകൊണ്ട് ജനിക്കുന്നവന്‍ സഹോദരനാശം ചെയ്യും.

ഊമലക്ഷണം


ലഗ്നാധിപന്‍, രണ്ടാംഭാവാധിപന്‍, ബുധന്‍ ഇവര്‍ കേവലം ബലഹീനന്മാരായി ഭവിച്ച് 6, 8, 12 ഈ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുകയും പാപ ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികള്‍ ഉണ്ടാകാതെയുമിരുന്നാല്‍ ജാതകന്‍ ഊമയായി ഭവിക്കും.

ടി. സന്തോഷ് കുമാര്‍
ജ്യോതിഷാചാര്യ
മൊ: 9961019689

Ads by Google
Thursday 16 May 2019 03.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW