Friday, July 05, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 11.08 AM

ലൈംഗികബന്ധം നിഷേധിച്ച് സമരം ചെയ്ത് പ്രതിഷേധിക്കാന്‍ ആലിസ, സ്ത്രീകളോട് ആഹ്വാനം

protest

അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രനിരോധന നിയമം കര്‍ക്കശമാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുകയാണ്. നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഹോളിവുഡ് താരം അലീസ മിലാനോയുടെ ആഹ്വാനമാണ് ശ്രദ്ധേയമാകുന്നത്. പ്രതിഷേധസൂചകമായ ലൈംഗികതാ സമരം നടത്താനാണ് അലീസയുടെ ആഹ്വാനം.

അവകാശം തിരികെക്കിട്ടുന്നത് വരെ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അലിസ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തു. 1600കളില്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറോക്വീസ് വനിതകളും 2003ല്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലൈബീരിയന്‍ വനിതകളും സെക്സ് സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ച് അലിസ ഓര്‍മ്മിപ്പിക്കുന്നു. അലിസയുടെ പ്രതിഷേധമാര്‍ഗ്ഗത്തോട് സമ്മിശ്രപ്രതികരണമാണ് ഉയരുന്നത്. താരത്തെ പിന്തുണച്ച് സഹതാരം ബെറ്റി മിഡ്‌ലര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി.

ഗര്‍ഭധാരണം നടന്ന് ആറാഴ്ചക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം അനുവദിക്കാനാകില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. ജോര്‍ജിയ ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് നിയമം നിലവില്‍ പ്രാബല്യത്തിലുള്ളത്. ഇതിനെതിരെയാണ് അലിസയുടെ പ്രതിഷേധം. ഗര്‍ഭിണിയാണ് എന്നറിയാന്‍ തന്നെ ചിലപ്പോള്‍ ആറാഴ്ച എടുത്തേക്കും. സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് നിയമമെന്നും ഇത് സ്ത്രീവിരുദ്ധമാണെന്നും അലിസ അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ അലീസ ആഹ്വാനം ചെയ്ത മീ ടൂ ക്യാംപയിന്‍ ലോകമെമ്പാടും വിപ്ലവം സൃഷ്ടിച്ചിരുന്നു.

Ads by Google
Tuesday 14 May 2019 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW