Friday, July 05, 2019 Last Updated 17 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 10.57 AM

ഞാന്‍ കണ്ടതില്‍വെച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ; സണ്ണി ലിയോണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍

birthday wishes

അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോള്‍ ഇന്ത്യന്‍ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. നിരവധി ആരാധകരാണ് സണ്ണിയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായുള്ളത്. സണ്ണി ലിയോണി തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. 38-ാം പിറന്നാള്‍ ആഘോഷിച്ച സണ്ണി ലിയോണിയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസയുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍.

'' നിന്നെക്കുറിച്ചെഴുതാനാണെങ്കില്‍ അത് ഒരുപാടുണ്ട്, ഒരു പോസ്റ്റില്‍ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാന്‍ കണ്ടതില്‍വെച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ. ജീവിത്തിലുടനീളം നീ നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാള്‍, മാതൃദിന ആശംസകള്‍. ഞാന്‍ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു. നീ തന്നെയാണ് ഏറ്റവും സെക്സി ആയ സ്ത്രീയും!..'' - ഡാനിയല്‍ വെബ്ബര്‍ കുറിച്ചു.

ആശംസയോടൊപ്പം തന്നെ സണ്ണിയുടെ ചിത്രങ്ങളും ഡാനിയല്‍ പങ്കുവെച്ചിട്ടുണ്ട്. വളരെ ലളിതമായാണ് പിറന്നാള്‍ ആഘോഷിക്കുന്നതെന്നും കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ഈ ദിവസം ചിലവഴിക്കുമെന്നും കഴിഞ്ഞ ദിവസം സണ്ണി പറഞ്ഞിരുന്നു. താരത്തിന് മലയാളികളടക്കം നിരവധി ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW