Wednesday, June 19, 2019 Last Updated 40 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 12.13 PM

എന്തുകൊണ്ട് പാര്‍വതിക്ക് വിനായകന്‍ നായകനായി എത്തുന്നില്ല? 'കള്ളത്തരം' തുറന്നുകാട്ടി ഹരീഷ് പേരടി

Facebook post,  Hareesh Peradi

മലയാള സിനിമാ രംഗത്ത് ഇപ്പോഴും നിലനില്‍ക്കുന്ന സവര്‍ണ്ണ മേധാവിത്വം തുറന്നുകാട്ടി നടന്‍ ഹരീഷ് പേരടി. മലയാളികളുടെ സവര്‍ണ്ണ കള്ളത്തരമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി തുറന്നു കാണിച്ചിരിക്കുന്നത്. നല്ല നടീനടന്മാരാണെന്ന് തെളിയിച്ച് കഴിഞ്ഞിട്ടും എന്തുകൊണ്ട് പാര്‍വതിയ്ക്ക് ഇപ്പോഴും വിനായകന്‍ നടനാകുന്നില്ലെന്ന് കുറിപ്പില്‍ ഹരീഷ് ചോദ്യമുയര്‍ത്തി. പാര്‍വതിക്ക് ഇപ്പോഴും ഫഹദ്, പൃഥ്വി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവരൊക്കെയാണ് നായകന്മാരായി എത്തുന്നത്. ഇതിനെതിരെ പരിഹാസമാണ് ഹരീഷ് പേരടി ഉയര്‍ത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി ... എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?... ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം ... പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം ... പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം... വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ....ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് ... അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും... അത് പിന്നിട് ആവർത്തിക്കില്ല... അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം ...

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW