Wednesday, July 03, 2019 Last Updated 52 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 05.51 PM

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ താരമായി കൊച്ചു സംവിധായിക തമന്ന

icffk 2019,children's film festival

തിരുവനന്തപുരംഃ രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലചിത്രമേളയില്‍ താരമായി ഏഴാം ക്ലാസുകാരി തമന്ന. തന്റെ ആദ്യ ചിത്രമായ ലഞ്ച് ബ്രേക്ക് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചതിന്റെ അവേശത്തിലാണ് ഈ കൊച്ചു സംവിധായക. ഈ കുഞ്ഞു ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും സംവിധാനവുമൊക്കെ നിര്‍വഹിച്ചതും തമന്ന തന്നെയാണ്. എട്ടോളം ചലച്ചിത്ര മേളകളിലേക്കാണ് 'ലഞ്ച് ബ്രേക്ക്' എന്ന ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഫോട്ടോഗ്രാഫറായ അച്ഛന്‍ അരുണ്‍ സോളാണ് തനിക്ക് സിനിമയിലേക്കുള്ള പ്രചോദനം നല്‍കിയതെന്ന് തമന്ന പറയുന്നത്. സ്‌കൂളിലെ മത്സരത്തിന്റെ ഭാഗമായി ചെയ്ത ലഞ്ച് ബ്രേക്ക് രണ്ടര മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ക്യാമറിയിലൂടെയാണ് തമന്ന സിനിമയെ സ്‌നേഹിച്ചതെന്നാണ് മാതാപിതാക്കള്‍ക്ക് പറയാനുള്ളത്.

ക്ലാസിലെ കൂട്ടുകാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചുറ്റുപാടുമുള്ള രസകരമായ കാ്‌ഴ്ചകള്‍ മൊബൈല്‍ ഫോണിലൂടെയാണ് പകര്‍ത്തിയത്. തമന്നയുടെ അനിയത്തിയും നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തന്മയയ്‌ക്കൊപ്പം സ്‌കൂളിലെ അധ്യാപികയും വിദ്യാത്ഥികളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Ads by Google
Sunday 12 May 2019 05.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW