Thursday, June 20, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 05.00 PM

ജനങ്ങള്‍ നിരാശയും രോഷവും വോട്ടില്‍ തീര്‍ക്കും: ബിജെപി സര്‍ക്കാര്‍ പുറത്താകുമെന്ന് പ്രിയങ്ക

Priyanka Gandhi

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് വ്യക്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രോഷകുലരും നിരാശരുമായ ജനങ്ങള്‍ തങ്ങളുടെ തീരുമാനം വോട്ടിലൂടെ പ്രകടിപ്പിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രിയങ്ക പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡി യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് പകരം മറ്റു വിഷയങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ജനങ്ങള്‍ നിരാശരാണ്. അവര്‍ക്ക് രോഷമുണ്ട്. ഇപ്പോള്‍ അവര്‍ തങ്ങളുടെ രോഷവും നിരാശയും വോട്ടിലൂടെ പ്രകടിപ്പിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. ഡല്‍ഹി ലോധി എസ്‌റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലാണ് പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയത്. ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW