Wednesday, June 19, 2019 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 11.45 AM

കിഴക്ക് ദര്‍ശനമായ വീടിനോട് ചേര്‍ന്ന് കടയ്ക്കു വേണ്ടി ഒരു മുറി പണിതാല്‍ ദോഷമുണ്ടോ?

uploads/news/2019/05/307379/askastrologr110519.jpg

അനിഴം നക്ഷത്രം നല്ലതാണോ?


ചോദ്യം: അനിഴം നക്ഷത്രം പെണ്‍കുട്ടികള്‍ക്ക് നല്ലതാണോ?
------ രേണുക, കായംകുളം

ഉത്തരം: എല്ലാ നക്ഷത്രങ്ങളും നല്ലതാണ്. ജനന സമയമാണ് ഭാവി നിശ്ചയിക്കുന്നത്. അനിഴം നക്ഷത്രക്കാര്‍ ശനിദശയിലാണ് ജനിക്കുന്നത്. പിന്നെ ബുധന്‍, കേതു, ശുക്രന്‍, രവി എന്നിങ്ങനെ വരുന്നു. ശനിദശ കൂടുതല്‍ ഉണ്ടെങ്കില്‍ വിദ്യാഭ്യാസത്തില്‍ അലസത വരാം.

ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല മാറ്റങ്ങളും അടിക്കടിയുണ്ടാകാം. കുഴപ്പം പിടിച്ച സാഹചര്യങ്ങളെ സമര്‍ത്ഥമായി നേരിടുകയും, അതിജീവിക്കുകയും ചെയ്യും.

ദൃഢനിശ്ചയം, പരാക്രമം, ആദ്ധ്യാത്മിക കാര്യത്തില്‍ താല്പര്യം എന്നിവ കൂടപ്പിറപ്പാണ്. ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും അത് ചെയ്ത് തീര്‍ക്കാന്‍ വ്യഗ്രത കാണിക്കും. മറ്റുളളവരെ അതില്‍ ഇടപെടുത്താതിരിക്കാന്‍ ശ്രദ്ധിക്കും.

ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകും. എന്നാല്‍ അവരുമായി ചിലപ്പോള്‍ പിണക്കത്തിനും കാരണം വരും. സ്വന്തകാര്യത്തിന് പ്രയോജനം കുറയും.
സംസാരത്തില്‍ കാര്‍ക്കശ്യം കാണിക്കുമെങ്കിലും ഇവര്‍ പൊതുവേ ശുദ്ധമനസ്‌ക്കരായിരിക്കും.

താന്‍ ചെയ്ത കാര്യങ്ങളെ മറ്റുള്ളവര്‍ പ്രശംസിക്കുന്നത് കേള്‍ക്കാന്‍ ഇവര്‍ക്ക് താല്പര്യമാണ്. രഹസ്യം സൂക്ഷിക്കാന്‍ പ്രത്യേക കഴിവ് ഉണ്ട്. എന്നാല്‍ മറ്റുള്ളവരെ അന്ധമായി വിശ്വസി
ക്കുകയില്ല.

മുറി പണിതാല്‍ ദോഷമുണ്ടോ?


ചോദ്യം: കിഴക്ക് ദര്‍ശനമായ വീടിനോട് ചേര്‍ന്ന് കടയ്ക്കു വേണ്ടി ഒരു മുറി പണിതാല്‍ ദോഷമുണ്ടോ?
-------- രാജീവ് , മാനന്തവാടി

ഉത്തരം: കിഴക്ക് ദര്‍ശനമായ വീടിന്റെ തെക്ക് കിഴക്ക് ഭാഗം പുറത്തേക്ക് തള്ളി പണിയുന്നതില്‍ തെറ്റില്ല. എന്നാല്‍ വാസ്തു നിയമങ്ങള്‍ ശരിക്കും നോക്കണം. എന്നാല്‍ വടക്കുകിഴക്ക് ഭാഗത്ത്
ഒരിക്കലും പണിയരുത്.

താലപ്പൊലി എടുക്കാമോ?


ചോദ്യം: എന്റെ അച്ഛന്‍ മരിച്ചിട്ട് ഇപ്പോള്‍ രണ്ട് മാസം കഴിഞ്ഞു. അടുത്ത ക്ഷേത്രത്തില്‍ താലപ്പൊലിയെടുക്കണമെന്നുണ്ട്. ചിലര്‍ പറയുന്നു ഒരു വര്‍ഷം കഴിഞ്ഞേ എടുക്കാന്‍ പറ്റുകയുള്ളുവെന്ന് അത് ശരിയാണോ?
-------- ശാരിക, വടക്കാഞ്ചേരി

ഉത്തരം: പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ കയറാനുള്ള അശുദ്ധി മാറും. അതുകൊണ്ട് താലപ്പൊലി എടുക്കുന്നതിന് തെറ്റില്ല. ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട കാര്യമില്ല.

പേര് നിര്‍ദ്ദേശിക്കാമോ?


ചോദ്യം: 2019 മാര്‍ച്ച് 1-ന് ഒരു പെണ്‍കുട്ടി എനിക്ക് ജനിച്ചു. ജനന തീയതിവച്ച് `D' ല്‍ തുടങ്ങുന്ന പേര് നിര്‍ദ്ദേശിക്കാമോ?
------ സോജ, നെടുമങ്ങാട്

1. DEVAKI
2. DEVIKA
3. DEVSMITA

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Saturday 11 May 2019 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW