Tuesday, June 18, 2019 Last Updated 52 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 03.37 PM

വാഗണ്‍ ആര്‍ അടിസ്ഥാനമാക്കിയ 7 സീറ്റര്‍ എംപിവി വരുന്നു

maruti suzuki wagon r 7 seater

മാരുതി സുസുകി വാഗണ്‍ ആര്‍ അടിസ്ഥാനമാക്കിയ 7 സീറ്റര്‍ എംപിവി ജൂണ്‍ മാസത്തില്‍ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഈ മള്‍ട്ടി പര്‍പ്പസ് വാഹനം മാരുതിയുടെ പ്രീമിയം റീട്ടെയ്ല്‍ ശൃംഖലയായ നെക്‌സ വഴിയായിരിക്കും വില്‍ക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പ്രീമിയം നിലവാരം പുലര്‍ത്തുന്നതായിരിക്കും എന്നതുകൊണ്ടുതന്നെ, നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കാനാണ് ആലോചിക്കുന്നത്.

ഈ വര്‍ഷം ജനുവരി 23 ന് വലിയ പ്ലാറ്റ്‌ഫോമില്‍ പുതിയ എന്‍ജിനുകളുമായി മൂന്നാം തലമുറ മാരുതി സുസുകി വാഗണ്‍ ആര്‍ പുറത്തിറക്കിയിരുന്നു. വലിയ വീല്‍ബേസില്‍ മൂന്നുനിര സീറ്റുകളോടെ 7 സീറ്റര്‍ എംപിവി വിപണിയിലെത്തിക്കുകയെന്ന ഉദ്ദേശ്യവും പുതു തലമുറ വാഗണ്‍ ആര്‍ അവതരിപ്പിച്ചതിലൂടെ മാരുതിക്ക് ഉണ്ടായിരുന്നു.

ഭാവിയില്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പും ഇലക്ട്രിക് പതിപ്പും വിപണിയിലെത്തിച്ചേക്കും. നെക്‌സ വഴി വില്‍പ്പന ആലോചിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.

മാരുതി സുസുകി വാഗണ്‍ ആര്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ കെ12എം പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് എഎംടി നല്‍കിയേക്കും.

സോളിയോ എന്ന ബാഡ്ജ് 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് നല്‍കിയേക്കും. എന്നാല്‍ പുതിയ പേര് നല്‍കാനുള്ള സാധ്യതയും കൂടുതലാണ്.

Ads by Google
Ads by Google
Loading...
TRENDING NOW