Wednesday, June 19, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 11.14 AM

മെൽബൺ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാൾ നടത്തി

uploads/news/2019/05/306694/Aust080519a.jpg

മെൽബൺ: മെൽബണിലുള്ള സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളായ മോർ ഗീവർഗ്ഗീസ് സഹദായുടെ ദുഖ്‌റോനോ പെരുന്നാൾ പ്രാർത്ഥനാപൂർവ്വം നടത്തപ്പെട്ടു. ഏപ്രിൽ 28 ഞായറാഴ്ച വി. കുർബാനാനന്തരം കൊടി ഉയർത്തി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

പ്രധാന പെരുന്നാൾ ദിനങ്ങളായ മെയ് 4, 5 ശനി ഞായർ ദിനങ്ങളിൽ ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം വചനശുശ്രൂഷയും മോർ ഗീവർഗ്ഗീസ് സഹദായെക്കുറിച്ചുള്ള ലഘുനാടകവും നടത്തപ്പെട്ടു. അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കിയ ചെണ്ടമേളത്തോടെയുള്ള വർണ്ണാഭമായ പ്രദക്ഷിണവും കരിമരുന്നു പ്രയോഗത്തിനും ശേഷം സ്‌നേഹവിരുന്നും നൽകപ്പെട്ടു.

മെയ് 5 ഞായറാഴ്ച റവ. ഫാ. വർഗീസ് പാലയിലിന്റെ മുഖ്യ കാർമികത്വത്തിൽ, റവ. ഫാ. എൽദോ വലിയപറമ്പിൽ, റവ. ഫാ. ഡോ. ഡെന്നിസ് കൊളശ്ശേരിൽ എന്നിവർ സഹ ശുശ്രൂഷകരായി വി. മൂന്നിന്മേൽ കുർബാനയും വിവിധ മേഘലകളിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണവും മഹാലേലവും നാടന്‍ വിഭവങ്ങളോടുകൂടിയ നേർച്ചവിളമ്പും നടത്തപ്പെട്ടു.

വൈകുന്നേരം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. ബിജോ വർഗ്ഗീസ്, സെക്രട്ടറി എബ്രഹാം കൊളശ്ശേരിൽ, ട്രഷറർ ബിജു ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Wednesday 08 May 2019 11.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW