Thursday, June 20, 2019 Last Updated 44 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 05 May 2019 03.24 PM

പെപ്പര്‍ സ്‌പ്രേ അല്ലെങ്കില്‍ കരാട്ടെ: അല്ലാതെ മറ്റാരും നമ്മുടെ സുരക്ഷയ്ക്ക് വരുമെന്ന് കരുതേണ്ടാ, കുറിപ്പ്

Facebook post,  Shinu Syamalan

സ്ത്രീസുരക്ഷയ്ക്ക് നിരവധി പദ്ധതികള്‍ ഉണ്ടെന്ന് പറയുമ്പോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. രാത്രിയും പകലും ഒരു പോലെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാത്തതിനാല്‍ സ്വയം ചെറുക്കാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളെ കുറിച്ച് പറയുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. സ്ത്രീകള്‍ പെപ്പര്‍ സ്‌പ്രേയോ, കരാട്ടെയോ സ്വീകരിക്കണമെന്നാണ് ഷിനു പറയുന്നത്.

ഷിനുവിന്റെ കുറിപ്പ് വായിക്കാം.....

സ്ത്രീകളുടെ സ്വയം രക്ഷ ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പെപ്പര്‍ സ്പ്രേ കൈയ്യില്‍ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക് സ്ത്രീകള്‍ക്ക് ഉപകാരമാകും.

ക്യാപ്‌സിക്കം(capsicum) എന്ന ചെടിയില്‍ നിന്ന് ഒലിയോറെസിന്‍ ക്യാപ്‌സയ്‌സിന്‍ (oleoresin capsaicin) എന്ന കെമിക്കല്‍ കൊണ്ടാണ് ഇത് നിര്‍മ്മിക്കുന്നത്. ക്യാപ്‌സയ്‌സിന്‍ 10 മുതല്‍ 30 ശതമാനം വരെ അളവില്‍ സ്‌പ്രെയില്‍ ഉപയോഗിക്കുന്നു.

കൈയ്യില്‍ സൂക്ഷിക്കുന്നത് തെറ്റല്ല.

അപകടമാകുന്ന സാഹചര്യത്തിലോ സ്വയരക്ഷയ്ക്ക് വേണ്ടിയോ മാത്രം ഉപയോഗിക്കുക. കളിതമാശയ്ക്ക് ഉപയോഗിക്കരുത്. എപ്പോഴും ഇതൊരെണ്ണം കൈയ്യില്‍ കരുതുക. അല്ലെങ്കില്‍ കരാട്ടെ പഠിക്കുക. അല്ലാതെ മറ്റാരും നമ്മുടെ രക്ഷയ്ക്ക് വരുമെന്ന് കരുതേണ്ട.??

ഒരു പേന നമ്മുടെ കൈയ്യില്‍ സൂക്ഷിക്കുമ്പോള്‍ അത് എഴുതുവാനും ഉപയോഗിക്കാം അപകടമാകുന്ന സാഹചര്യത്തില്‍ ഒരാളില്‍ നിന്നും രക്ഷപ്പെടാനായും അയാള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്യാം. അത് പോലെ തന്നെ പേപ്പര്‍ സ്പ്രേയും അപകടത്തില്‍ പെടുമ്പോള്‍ മാത്രം ഉപയോഗിക്കുക.

ഓണ്‍ലൈനായി ഇവ ലഭിക്കും. വില 100 രൂപ മുതല്‍ ലഭ്യമാണ്. Amazon, flipkart, തുടങ്ങിയ ഓണ്‌ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്.

ഞാന്‍ വാങ്ങി. ഏതൊരു സ്ത്രീയും സ്വയംരക്ഷയ്ക്ക് ഇത് ഒരെണ്ണം ബാഗില്‍ കരുതുക. കരാട്ടെ എന്തായാലും പഠിക്കുക. അത് പഠിക്കുന്നത് വരെ ഇത് കൂടെ കരുതുക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW