Thursday, June 27, 2019 Last Updated 48 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 05 May 2019 01.32 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/05/305983/azcha.jpg

അശ്വതി: അനുകൂല ഫലങ്ങള്‍ വര്‍ധിക്കും. സഹോദര ഗുണം ലഭിക്കും. പലതരത്തിലും എതിരായിരുന്ന ഘടകങ്ങള്‍ അനുകൂലമാകും. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ ലാഭങ്ങള്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉദ്യോഗക്കയറ്റം.

ഭരണി: സുഖാനുഭവങ്ങളുണ്ടാകും. ഗൃഹത്തിലേക്ക്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങും. കടങ്ങള്‍ വീട്ടാന്‍ അവസരം. മേലധികാരികളില്‍നിന്ന്‌ ആനുകൂല്യങ്ങള്‍ കൈപ്പറ്റും. തൊഴിലന്വേഷകര്‍ക്ക്‌ അനുകൂലം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും.

കാര്‍ത്തിക: അനുകൂലഫലങ്ങള്‍ വര്‍ധിക്കും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. തൊഴില്‍മേഖല പുഷ്‌ടിപ്പെടും. വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല സമയം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ബന്ധുഗുണം വര്‍ധിക്കും.

രോഹിണി: തൊഴില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുക്കളില്‍നിന്നുള്ള അംഗീകാരം ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. ചെറിയ വീഴ്‌ച, പരുക്ക്‌ ഇവയ്‌ക്കു സാധ്യത. ദീര്‍ഘയാത്രകള്‍ വേണ്ടിവരും.

മകയിരം: സാമ്പത്തിക വിഷമം അനുഭവിക്കും. ദാമ്പത്യസുഖഭംഗം. ഉടമ്പടി, കരാര്‍ പണികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അവിചാരിത ധനനഷ്‌ടം. തൊഴിലന്വേഷകര്‍ക്ക്‌ അനുകൂലം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ ചികിത്സ വേണ്ടിവരും.

തിരുവാതിര: പ്രവര്‍ത്തനമേഖലയില്‍ വിജയം. സാമ്പത്തിക പുരോഗതി. ബിസിനസ്‌, അധ്യാപകവൃത്തി, വൈദ്യസേവനം എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ നേട്ടങ്ങള്‍. വാതജന്യരോഗങ്ങള്‍മൂലം വിഷമിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

പുണര്‍തം: വിദേശയാത്രയ്‌ക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനലാഭം. അവിചാരിത യാത്രകള്‍ വേണ്ടിവരും. ദാമ്പത്യസുഖ വര്‍ധന. ബന്ധുജന സമാഗമം ഉണ്ടാകും. ആഡംബരത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും. ബിസിനസ്സ്‌ രംഗത്തുനിന്ന്‌ ധനലാഭം.

പൂയം: മാനസിക സംഘര്‍ഷം ശമിക്കും. പരിഹരിക്കപ്പെടാതെ കിടന്നിരുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്ക്‌ ശമനം. തൊഴില്‍സ്‌ഥലത്തു നിലനിന്നിരുന്ന അസംതൃപ്‌തി തരണം ചെയ്യും. വ്യവഹാരങ്ങള്‍ അനുകൂലമായി ഭവിക്കും. ഉദരരോഗ സാധ്യത നിലനില്‍ക്കുന്നു.

ആയില്യം: വിശ്രമം കുറവായിരിക്കും. പരിശ്രമത്തിനു തക്ക വിജയങ്ങള്‍ പ്രതീക്ഷിക്കാം. ഔഷധസേവ വേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വിവാഹാലോചനകളില്‍ തീരുമാനം. പുതിയ ഗൃഹോപകരണങ്ങള്‍, വസ്‌ത്രം എന്നിവ വാങ്ങും.

മകം: വിവാഹാലോചനകളില്‍ തീരുമാനം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ നേട്ടം. ഒന്നിലധികം യാത്രകള്‍. വിദേശയാത്രയ്‌ക്കു യോഗം. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും. അനാവശ്യ വിവാദങ്ങള്‍. ബന്ധുക്കളുമൊത്ത്‌ യാത്രകള്‍, പുതിയ സൗഹൃദങ്ങള്‍.

പൂരം: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുകൂല സ്‌ഥലത്തേക്കു മാറ്റം. തൊഴില്‍രഹിതര്‍ക്ക്‌ താത്‌ക്കാലിക ജോലി ലാഭം. സാഹിത്യകൃതികള്‍ പ്രകാശം കാണും. ഊഹക്കച്ചവടത്തില്‍ ആദായം. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ഔഷധം മൂലം അലര്‍ജി, ക്ഷുദ്രജീവികളാല്‍ പരുക്കിന്‌ സാദ്ധ്യത.

ഉത്രം: വിവാഹാലോചനകളില്‍ തീരുമാനം. സുഹൃത്തുക്കള്‍വഴി നേട്ടം. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. ബന്ധുക്കളില്‍ നിന്നുള്ള സഹായം വര്‍ദ്ധിക്കും. വിശ്രമം കുറവായിരിക്കും. അനാവശ്യ വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ മാനസിക വിഷമം.

അത്തം: സുഹൃത്തുക്കള്‍ സഹായിച്ച്‌ സാമ്പത്തിക നേട്ടം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ മനഃസുഖം വര്‍ധിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. ലഹരി പദാര്‍ഥങ്ങളില്‍ നിന്ന്‌ ചികിത്സവഴി മോചനം. ദാമ്പത്യബന്ധത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

ചിത്തിര: ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. വ്യവഹാര വിജയം. സാമ്പത്തിക വിഷമതകള്‍ നേരിടും. സുഹൃദ്‌ സഹായം തേടേണ്ടിവരും. ദമ്പതികളിലൊരാള്‍ക്ക്‌ തൊഴില്‍പരമായ മാറ്റം. ഭക്ഷണസുഖം കുറയും.

ചോതി: ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാഹനം മാറ്റിവാങ്ങും. ഇരുചക്രവാഹനത്തിന്‌ അറ്റകുറ്റപ്പണി. കേസുകളില്‍ വിജയം. സന്താനങ്ങള്‍ക്ക്‌ വിവാഹയോഗം. പണമിടപാടു സ്‌ഥാപനങ്ങളില്‍നിന്ന്‌ ലോണ്‍ പാസാകും.

വിശാഖം: തൊഴില്‍പരമായ നേട്ടങ്ങള്‍. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളില്‍നിന്ന്‌ പണം കടം വാങ്ങും. നിയമപരമായ നടപടികള്‍ക്കു വിധേയമാകാന്‍ സാധ്യത. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു നേട്ടം. ബന്ധുക്കള്‍ മൂലം നേട്ടങ്ങളുണ്ടാകും.

അനിഴം: വളരെക്കാലമായി പരിശ്രമിച്ചു കൊണ്ടിരുന്ന കാര്യങ്ങളില്‍ നേട്ടം. ആരോഗ്യ വിഷമതകള്‍ നേരിടും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വാഹനം ഉപയോഗിക്കാന്‍ യോഗം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

തൃക്കേട്ട: പ്രവര്‍ത്തനങ്ങളില്‍ വിജയം. ഏറ്റെടുത്ത പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ബന്ധുജനങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. ഭൂമി വില്‍പന വഴി ധനലാഭം. മനസില്‍ സന്തോഷം വര്‍ധിക്കും. യാത്രകളിലൂടെ നേട്ടമുണ്ടാക്കും.

മൂലം: പൊതുപ്രവര്‍ത്തകര്‍ക്ക്‌ അപവാദം കേള്‍ക്കേണ്ടിവരും. ദാമ്പത്യ കലഹമവസാനിക്കും. പാര്‍ട്‌ണര്‍ഷിപ്പ്‌ ബിസിനസില്‍ നേട്ടം. വാതജന്യരോഗങ്ങള്‍ക്കു സാദ്ധ്യത. വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം. ഗൃഹനിര്‍മാണത്തില്‍ തടസം മാറും.

പൂരാടം: സ്വന്തമായി നടത്തുന്ന ബിസിനസ്സില്‍ നിന്ന്‌ നേട്ടം. കീഴ്‌ജീവനക്കാര്‍ മൂലം വിഷമങ്ങള്‍. സൗഹൃദസന്ദര്‍ശനങ്ങള്‍ നടത്തും. വിദേശ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക്‌ നേട്ടങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥലംമാറ്റം. ഭക്ഷണസുഖക്കുറവുണ്ടാകും.

ഉത്രാടം: തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കും. ഔഷധസേവയില്‍ ആരോഗ്യം വീണ്ടെടുക്കും. അനുകൂലമായ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കും. പണമിടപാടുകളില്‍ മികവു പുലര്‍ത്തും. കടങ്ങള്‍ വീട്ടും. വാസ സ്‌ഥാനമാറ്റത്തിനു സാധ്യത. വാക്കുതര്‍ക്കങ്ങള്‍ക്കു സാധ്യത.

തിരുവോണം: കൈമോശം വന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കാന്‍ സാധ്യത. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ രോഗബാധാ സാദ്ധ്യത. സുഹൃത്തുക്കളില്‍ നിന്നുള്ള എതിര്‍പ്പ്‌ നേരിടും. വ്യവഹാരങ്ങളില്‍ വിജയം.

അവിട്ടം: മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ക്കു സാധ്യത. വിവാഹാലോചനകളില്‍ തീരുമാനം. വളര്‍ത്തുമൃഗങ്ങളാല്‍ പരുക്കിനു സാധ്യത. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. ഭക്ഷണ സുഖം ലഭിക്കും.

ചതയം: ധനപരമായ വിഷമതകള്‍ക്കു ശമനം. പ്രവര്‍ത്തനങ്ങളില്‍ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. വീഴ്‌ച, പരുക്ക്‌ ഇവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

പൂരൂരുട്ടാതി: യാത്രകള്‍ വേണ്ടിവരും. തൊഴില്‍പരമായ മികവുണ്ടാകും. പ്രവര്‍ത്തന മേഖലയില്‍ മാറ്റങ്ങള്‍ക്കു സാധ്യത. ഗൃഹോപകരണങ്ങള്‍ വാങ്ങും. ബിസിനസില്‍ പണം മുടക്കും. മത്സരപ്പരീക്ഷകളില്‍ എന്നിവയില്‍ വിജയം.

ഉത്രട്ടാതി: മാനസിക സംഘര്‍ഷം അനുഭവിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കും. വാക്കു തര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കുക. ഒന്നിലധികം തവണ യാത്ര വേണ്ടിവരും. നേത്ര, കര്‍ണരോഗ സാധ്യത.

രേവതി: തൊഴിലില്‍ സ്‌ഥാനഭ്രംശം ഉണ്ടായേക്കും. പണം കടം വാങ്ങേണ്ടിവരും. പരിശ്രമങ്ങളില്‍ വിജയസാധ്യത കുറയും. അലര്‍ജി, ത്വക്ക്‌രോഗ സാധ്യത. മുതിര്‍ന്നവരുമായി അഭിപ്രായ ഭിന്നത. ജലജന്യരോഗങ്ങള്‍ പിടിപെടും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 05 May 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW