Sunday, June 16, 2019 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 04.42 PM

ഉരിയല്‍ സ്വാതന്ത്ര്യമെങ്കില്‍ ഉടുക്കല്‍ അവകാശം; എം.ഇ.എസ് സര്‍ക്കുലറിനെതിരെ എംഎസ്എഫ് വനിതാ നേതാക്കള്‍

uploads/news/2019/05/305638/msf.jpg

മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എസ്.എഫ് വനിതാ നേതാക്കള്‍ രംഗത്ത്. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷന്‍ ഫാത്തിമത്ത് തെഹ്‌ലിയും ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്‌സമോളുമാണ് എം.ഇ.എസ് സര്‍ക്കുലറിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുഖം മറച്ച രാജസ്ഥാനി സ്ത്രീകൾ. അവരോട് വോട്ട് ചോദിക്കുന്ന സ്ഥാനാർത്ഥി. രണ്ട് ദിവസം മുൻപ് ടി.വിയിൽ കണ്ടിരുന്നു ഇത്തരമൊരു രംഗം. പൊടി ശല്യം സഹിക്കാതെ മുഖം പൂർണ്ണമായും മറച്ചു ബൈക്ക് ഓടിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്. അപ്പോഴൊന്നും കാണാത്ത ആകുലതതയും വ്യാകുലതയുമാണ് മുസ്ലിം സ്ത്രീ പുണ്യം ആഗ്രഹിച്ചു മുഖം മറക്കുമ്പോൾ ഉയരുന്നത്. സുരക്ഷാ പരിശോധനക്കിടയിലോ പരീക്ഷ തുടങ്ങി മുഖം നിർബന്ധമായും വെളിവാക്കേണ്ട മറ്റ് സന്ദർഭങ്ങളിലോ മുഖം മറക്കരുത് എന്ന് നിബന്ധന വെക്കുന്നത്തിന്റെ യുക്തി മനസിലാക്കാം. മുഖമക്കന പൂർണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണ് എന്ന് പറയാതെ വയ്യ. മുഖം മറച്ച് പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ വീട്ടിലിരുത്താനേ നിരോധനം ഉപകരിക്കൂ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW