Tuesday, June 25, 2019 Last Updated 56 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 02.22 PM

പ്രചരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് 'അമ്മാനമാടി' പ്രിയങ്ക ഗാന്ധി: അമ്പരന്ന് പ്രവര്‍ത്തകര്‍, വീഡിയോ

Priyanka Gandhi ,Rae Bareli

റായ്ബറേലി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തുന്ന കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വന്‍ ഓളങ്ങളുണ്ടാക്കിയാണ് കടന്നുപോകുന്നത്. പ്രചാരണങ്ങള്‍ക്കിടെ പ്രസന്ന മുഖത്തോടെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന പ്രിയങ്ക ഗാന്ധി എന്ന വ്യക്തിത്വം അമ്പരപ്പിക്കുകയാണ്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടെ പ്രിയങ്ക ഇപ്പോള്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുന്നത്.

പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെ പ്രിയങ്കയുടെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പുറത്ത് കിടക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ തൊട്ടടുത്താണ് പ്രിയങ്ക ഒരു ഭയവും കൂടാതെ ഇരിക്കുന്നത്. പിന്നാലെ പ്രിയങ്ക പാമ്പുകളെ തൊടുന്നതും കൂടയില്‍ എടുത്തുവെയ്ക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു പാമ്പിനെ കയ്യിലെടുത്ത് പിടിച്ച് വളരെ കൂളായി സംസാരിക്കുന്നതും ദൃശ്യമാണ്.

Priyanka Gandhi ,Rae Bareli

രാഷ്ട്രീയത്തിലെ പ്രധാന എതിരാളി ബിജെപി ആണെന്നും റായ്ബറേലിയില്‍ പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിക്ക് ഒരു വിധത്തിലും നേട്ടമുണ്ടാകാതിരിക്കാന്‍ ശക്തമായാണ് പോരാടുന്നതെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ശക്തരാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW