Thursday, July 04, 2019 Last Updated 21 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 07.56 PM

മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച് കുട്ടികള്‍, ചിരിതൂകി പ്രോത്സാഹിപ്പിച്ച് പ്രിയങ്ക: വിവാദമായ വീഡിയോയുടെ പൂര്‍ണരൂപം പുറത്ത്, സംഭവിച്ചത് ഇതാണ്

Priyanka Gandhi

അമേഠി: നരേന്ദ്രമോഡിയുള്ള നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ കോണഗ്രസ് ഉയര്‍ത്തുന്ന മുദ്രവാക്യമാണ് ചാകിദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്). തിരഞ്ഞെടുപ്പ് റാലികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഈ മുദ്രാവാക്യം ഉയര്‍ത്താന്‍ മറന്നുപോകാറില്ല. എന്നാല്‍ പ്രിയങ്ക എത്തിയപ്പോള്‍ കുട്ടികള്‍ മോഡിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും ചിരിതൂകി പ്രിയങ്ക നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലാണ് സംഭവം നടന്നത്.

കുട്ടികളെ മോശമായ രീതിയില്‍ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു എന്ന് രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി വരെ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ വീഡിയോയുടെ പൂര്‍ണരൂപം ഇപ്പോഴാണ് പുറത്തുവന്നത്. ഒരു ഭാഗം അടര്‍ത്തി മാറ്റിയാണ് വീഡിയോ പുറത്തുവന്നതും പിന്നാലെ വിവാദമായതും.

ചൗകിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം വിളിക്കുന്ന കുട്ടികള്‍ക്കൊപ്പം പ്രിയങ്ക ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. എന്നാല്‍ കുട്ടികള്‍ മോഡിക്കെതിരെ മുാ്രവാക്യം വിളിക്കുമ്പോള്‍ വാ പൊത്തി അത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്ന് വിലക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അങ്ങനെ ചെയ്യരുതെന്നും നല്ല മുദ്രാവാക്യങ്ങള്‍ മാത്രമേ വിളിക്കാവൂ എന്നും ഉപദേശിച്ചാണ് പ്രിയങ്ക മടങ്ങുന്നത്. ആദ്യം പുറത്തു വന്ന ദൃശ്യങ്ങളില്‍ കുട്ടികളെ വിലകകുന്ന ദൃശ്യങ്ങള്‍ അടര്‍ത്തി മാറ്റിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW