Tuesday, June 18, 2019 Last Updated 33 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 05.46 PM

മോഡിയോട് തോല്‍ക്കുമെന്ന പേടിയുണ്ടായാല്‍ അന്ന് ഞാന്‍ മുറിയ്ക്കുള്ളില്‍ അടച്ചിട്ടിരിക്കും: വരാണസിയില്‍ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രിയങ്ക

Priyanka Gandhi,  Varanasi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡിക്കെതിരെ മത്സരിക്കുന്നതില്‍ തനിക്ക് ഒരിക്കലും പേടി തോന്നിയിട്ടില്ലെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോഡിക്കെതിരെ തോല്‍ക്കുമെന്ന പേടി തനിക്കുണ്ടായാല്‍ അന്ന് താന്‍ മുറിയ്ക്കുള്ളില്‍ അടച്ചിട്ടിരിക്കുമെന്നും, അത്തരത്തിലൊരു പേടി തനിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ പ്രതികരണത്തിലാണ് പ്രിയങ്ക ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

'ഞാന്‍ പോരാടുകയാണ്. എല്ലാ സീറ്റുകള്‍ക്കുവേണ്ടിയും വിശ്രമമില്ലാതെ പ്രചാരണം നടത്തുകയാണ്. മത്സരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭിപ്രായം തേടി, എന്നാല്‍ വരാണസിയില്‍ നിന്ന് മത്സരിച്ചാല്‍ ഈ ഒരു സീറ്റില്‍ തന്നെ ഒതുങ്ങി പോകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഉപദേശിച്ചു..'വരാണസി ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിക്കാതെ പിന്മാറിയതിനുള്ള കാരണം ചോദിച്ചപ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം.

എന്നാല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന മോഡിയോട് തോല്‍ക്കുമെന്നുള്ള ഭയം കൊണ്ടാണോ മത്സരത്തില്‍ നിന്ന് പിന്മാറിയതെന്ന് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ 'ഉച്ചത്തിലൊരു ചിരിയായിരുന്നു' ആദ്യ പ്രതികരണം. പ്രിയങ്ക ഗാന്ധിക്ക് തോല്‍ക്കുമെന്ന ഭയം ഉണ്ടായാല്‍ അന്ന് പ്രിയങ്ക മുറിയില്‍ അടച്ചിരിക്കുമെന്ന് പ്രതികരിച്ചു. എന്നാല്‍ തന്റെ ജീവിതത്തില്‍ ഇതുവരെ അത്തരത്തിലൊരു ഭയം ഉണ്ടായിട്ടില്ല. നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് വരാണസിയില്‍ മത്സരിച്ചു കൂടാ? എന്ന് പ്രിയങ്ക എതിര്‍ ചോദ്യം ഉയര്‍ത്തിയതോടെ മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു.ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും അത് സസ്‌പെന്‍സ് ആകുമെന്ന് പ്രതികരിച്ചെങ്കിലും അവസാന നിമിഷം പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW