Sunday, June 30, 2019 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 04.13 PM

എല്ലാ വിഘ്‌നങ്ങളേയും അകറ്റി സൗഭാഗ്യത്തെ നല്‍കുന്ന 'ഗണപതി ധ്യാനം'

uploads/news/2019/05/305331/joythi010519a.jpg

''ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്‌നോപ ശാന്തയേ''

വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നവനും എല്ലാ ദിക്കിലും നിറഞ്ഞിരിക്കുന്നവനും പൂര്‍ണ്ണചന്ദ്രന്റെ നിറത്തോട് കൂടിയവനും നാലു കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോടുകൂടിയവനും എല്ലാ വിഘ്‌നങ്ങളേയും ശാന്തമാക്കിത്തരുന്നവനുമായ ഈശ്വരനെ (വിഘ്‌നേശ്വരനെ) ഞാന്‍ ധ്യാനിക്കുന്നു.

ഗണപതി ഭഗവാന്റെ ഈ ധ്യാനശ്ലോകം വളരെ വിശിഷ്ടമായതും നിത്യജപത്തിന് ഉപയോഗിക്കാവുന്നതും എല്ലാ വിഘ്‌നങ്ങളേയും അകറ്റി സൗഭാഗ്യത്തെ നല്‍കുന്നതും ഭക്തന്റെ രക്ഷാ കവചവും ആയി വര്‍ത്തിക്കുന്നതുമാണ്.

ഓം ഗം ഗണപതയേ നമഃ

വിഗ്രഹം


പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരകനായ ഈശ്വരനെ ആരാധിക്കുന്നതിനും സദാ സ്മരിക്കുന്നതിനും മനുഷ്യാകൃതിയില്‍ നിര്‍മ്മിക്കുന്ന ബിംബങ്ങളാണ് വിഗ്രഹങ്ങള്‍. വിശേഷേണ ഗ്രഹിതം ഇതി വിഗ്രഹം

ഗുളികകാലം ഉത്തമം


ധനനിക്ഷേപം, ധാന്യശേഖരണം, കച്ചവടം ആരംഭിക്കുക, കടംവീട്ടുക, ആദ്യമായ ഔഷധം സേവ, മഹാദാനം നടത്തുക, പഠനം തുടങ്ങുക, എല്ലാത്തരം വിദ്യകളുടേയും തുടക്കം കുറിക്കുക, മംഗളകര്‍മ്മങ്ങള്‍ക്കായുള്ള പന്തലിന്റെയും മറ്റും തൂണ്‍ നാട്ടുക തുടങ്ങിയ പ്രവൃത്തികളെല്ലാം ഗുളികകാലത്ത് ചെയ്യാന്‍ ഉത്തമമാണ്.

മരങ്ങള്‍


വീടിന് സമീപം നില്‍ക്കേണ്ടുന്ന മരങ്ങള്‍:- വീടിന് വടക്കുവശത്ത് മാവും കിഴക്ക്‌വശത്ത് പ്ലാവും തെക്ക് വശത്ത് കവുങ്ങും പടിഞ്ഞാറ് വശത്ത് തെങ്ങും നട്ടുപിടിപ്പിക്കുന്നത് ഐശ്വര്യപ്രദമാണ്.

മൃത്യുയോഗമുള്ള ദിവസങ്ങള്‍


ഞായറാഴ്ചയും മകവും തിങ്കളാഴ്ചയും വിശാഖവും ചൊവ്വാഴ്ചയും തിരുവാതിരയും ബുധനാഴ്ചയും മൂലവും വ്യാഴാഴ്ചയും ചതയവും വെള്ളിയാഴ്ചയും രോഹിണിയും ശനിയാഴ്ചയും ഉത്രാടവും ചേര്‍ന്ന് വരുന്നതിനെ മൃത്യുയോഗമെന്ന് പറയുന്നു. ഇങ്ങനെയുള്ള ദിവസങ്ങള്‍ വീടുപണി തുടങ്ങുന്നതിന് പാടില്ലാത്തതാകുന്നു.

രാഹുകാലം


രാഹുകാലത്തെ പേടിക്കേണ്ട. കാരണം യാത്ര ഒഴിച്ചുള്ള എല്ലാ കര്‍മ്മങ്ങളും രാഹുകാലത്ത് ചെയ്യാം.

ഷിനോദ് സി.
മൊ: 9847730642

Ads by Google
Wednesday 01 May 2019 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW