Wednesday, June 19, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.49 PM

വീട്ടില്‍ ഒരുക്കാം ആരോഗ്യവിഭവങ്ങള്‍

uploads/news/2019/05/305319/HealthRecipes010519a.jpg

പനീര്‍ പുലാവ്


1. ബിരിയാണി അരി - 2 കപ്പ്
2. ഉപ്പ് - ആവശ്യത്തിന്
3. നെയ്യ് - 2 വലിയ സ്പൂണ്‍
4. ഗ്രാമ്പു - 2 എണ്ണം
ഏലക്ക - 4 എണ്ണം
കറുവാപ്പട്ട - ഒരു ചെറിയ കഷണം
5. പനീര്‍ (ചെറുകഷണങ്ങളാക്കി വറുത്തെടുത്തത്) - ഒന്നര കപ്പ്

തയാറാക്കുന്ന വിധം


* ചോറ് അല്‍പം നെയ്യും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് ഊറ്റി വയ്ക്കുക.
* നെയ്യ് ചൂടാക്കി ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ മൂപ്പിച്ചതിനു ശേഷം ചെറുതായി വറുത്തെടുത്ത പനീര്‍ ചേര്‍ത്തിളക്കുക.
* ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറും ചേര്‍ത്തിളക്കി വാങ്ങുക. ചെറു ചൂടോടെ ഉപയോഗിക്കുക.
uploads/news/2019/05/305319/HealthRecipes010519b.jpg

ചീര മോരുകറി


1. എണ്ണ - ഒരു ചെറിയ സ്പൂണ്‍
2. കടുക് - അര ചെറിയ സ്പൂണ്‍
3. ഉലുവ - ഒരു നുള്ള്
4 വെളുത്തുള്ളി (പൊടിയായി അരിഞ്ഞത്) - 2 അല്ലി
വറ്റല്‍ മുളക് - 3
കറിവേപ്പില - രണ്ട് തണ്ട്
5. ചുവന്നുള്ളി അരിഞ്ഞത് - 10 എണ്ണം
പച്ചമുളക് അറ്റം പിളര്‍ത്തത് - 3 എണ്ണം
ഇഞ്ചി - (അരിഞ്ഞത്) - ഒരു ചെറിയ കഷണം
6. തക്കാളി (പൊടിയായി അരിഞ്ഞത്) - 2 എണ്ണം
മഞ്ഞള്‍പൊടി - അര ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
7. പച്ചച്ചീര (പൊടിയായി അരിഞ്ഞത്) - 2 കപ്പ്
8. മോര് - ഒന്നര കപ്പ്

തയാറാക്കുന്ന വിധം


* ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകുപൊട്ടിക്കുക. ഇതില്‍ ഉലുവ ചേര്‍ത്തു മൂപ്പിക്കുക.
* ഇതിലേക്ക് നാലാമത്തെ ചേരുവ ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റുക.
* ഇതിയേക്ക് അഞ്ചാമത്തെ ചേരുവചേര്‍ത്ത് ബ്രൗണ്‍ നിറമായി തുടങ്ങുമ്പോള്‍ ആറാമത്തെ ചേരുവ ചേര്‍ക്കുക.
* തുടര്‍ന്ന് ചീര ചേര്‍ത്ത് അഞ്ചുമിനിട്ട് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കുക.
* ഇതിലേക്ക് മോരു ചേര്‍ത്ത് തുടരെ ഇളക്കുക.
* ആവി വന്നു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം.
(ചീരയ്ക്കു പകരം മറ്റിലവര്‍ഗങ്ങളും ഉപയോഗിക്കാം.)
uploads/news/2019/05/305319/HealthRecipes010519c.jpg

പനീര്‍ അവിയല്‍


1. പനീര്‍ നീളത്തില്‍ കഷണങ്ങളാക്കിയത് - ഒന്നര കപ്പ്
2. തേങ്ങ ചുരണ്ടിയത് - അര കപ്പ്
സവാള (അരിഞ്ഞത്) - ഒരെണ്ണം
തൈര് - 2 വലിയ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - അര സ്പൂണ്‍ (ചെറിയത്)
ജീരകം പൊടിച്ചത് - 1/4 സ്പൂണ്‍ (ചെറിയത്)
മഞ്ഞള്‍പൊടി - 1/4 സ്പൂണ്‍ (ചെറിയത്)
വെള്ളം - ഒരു കപ്പ്
3. കാരറ്റ് - ചെറിയ കഷണങ്ങളാക്കി
വേവിച്ചത് - അര കപ്പ്
ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി വേവിച്ചത് - അര കപ്പ്
4. വെളിച്ചെണ്ണ - ഒരു ചെറിയ സ്പൂണ്‍
കറിവേപ്പിലല- രണ്ടു തണ്ട്.

തയാറാക്കുന്ന വിധം


* കഷണങ്ങളാക്കിയ പനീര്‍ വഴറ്റിയെടുക്കുക.
* രണ്ടാമത്തെ ചേരുവ മിക്‌സിയിലാക്കി നന്നായി അരയ്ക്കുക.
* ഒരു പരന്ന പാന്‍ ചൂടാക്കി അരപ്പുതിളപ്പിച്ച് അതിലേക്ക് ഉരുളക്കിഴങ്ങ് കാരറ്റ് എന്നിവ വേവിച്ചതും ചേര്‍ത്ത് തിളവരുമ്പോള്‍ പനീര്‍ ചേര്‍ത്തിളക്കുക.
* ഒരു തിളവരുമ്പോള്‍ എണ്ണവും കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപ്പു പാകത്തിനാക്കി വാങ്ങുക.
uploads/news/2019/05/305319/HealthRecipes010519d.jpg

പനീര്‍ റോസ്റ്റ്


1. എണ്ണ - പാകത്തിന്
2. വെണ്ണ - 2 വലിയ സ്പൂണ്‍
3. സവാള (കൊത്തിയരിഞ്ഞത്) - 2 എണ്ണം
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - അര സ്പൂണ്‍ (ചെറിയത്)
5. കുരുമുളകുപൊടി - ചെറിയ ഒരു സ്പൂണ്‍
6. തക്കാളി സോസ് - രണ്ടു വലിയ സ്പൂണ്‍
7. ഗരം മസാല - അര സ്പൂണ്‍ (ചെറിയത്)
8. വെള്ളം - 1 കപ്പ്
9. പനീര്‍ ചെറിയ കഷണങ്ങളാക്കിയത് - 2 കപ്പ്
10. കശുവണ്ടി അരച്ചത് - 2 വലിയ സ്പൂണ്‍
11. ഫ്രഷ് ക്രീം - 2 വലിയ സ്പൂണ്‍

തയാറാക്കുന്ന വിധം


* പാനില്‍ എണ്ണ ചൂടാക്കി പകുതി വെണ്ണ ചേര്‍ക്കുക.
* ഇതില്‍ സവാള വഴറ്റി ചെറിയ ബ്രൗണ്‍നിറമാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.
* മുളകുപൊടി ചേര്‍ത്തിളക്കിയ ശേഷം സോസും ചേര്‍ക്കുക.
* എണ്ണ തെളിയുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കിയശേഷം വെള്ളവും പനീരും ചേര്‍ക്കുക.
* ഇതിലേക്ക് കശുവണ്ടി അരച്ചതും ചേര്‍ത്തിളക്കി ക്രീമും ബാക്കി വെണ്ണയും ചേര്‍ത്തു വാങ്ങുക.
uploads/news/2019/05/305319/HealthRecipes010519e.jpg

ഫ്രൈഡ് സേമിയ പനീര്‍


1. എണ്ണ - 3 വലിയ സ്പൂണ്‍
2. സാവാള (പൊടിയായി അരിഞ്ഞത്) - 1/4 കപ്പ്
പച്ചമുളക് (പൊടിയായി അരിഞ്ഞത്) - ഒരു വലിയ സ്പൂണ്‍
ഇഞ്ചി (പൊടിയായി അരിഞ്ഞത്) - അര വലിയ സ്പൂണ്‍
3. തക്കാളി (ചെറുതായി അരിഞ്ഞത്) - 1/4 കപ്പ്
4. പനീര്‍ (ചെറുതായി അരിഞ്ഞത്) - 1 കപ്പ്
5. വെള്ളം - ഒന്നര കപ്പ്
ഉപ്പ് - പാകത്തിന്
6. വറുത്ത സേമിയ - 1 കപ്പ്
7. കാരറ്റ് (ഗ്രേറ്റ് ചെയ്തത്) - അര കപ്പ്
തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്
8. മല്ലിയില അരിഞ്ഞത് - 1 വിലിയ സ്പൂണ്‍

തയാറാക്കുന്ന വിധം


* ഒരു ഫ്രൈയിങ് പാനില്‍ എണ്ണ ചൂടാക്കി അതില്‍ രണ്ടാമത്തെ ചേരുവകള്‍ വഴറ്റുക. (ബ്രൗണ്‍ നിറമാകരുത്)
* ഇതില്‍ തക്കാളി ചേര്‍ത്തു വഴറ്റിയശേഷം വെള്ളം ഒഴിച്ച് ഉപ്പിട്ട് അടച്ചുവയ്ക്കുക.
* വെള്ളം തിളയ്ക്കുമ്പോള്‍ സേമിയ ചേര്‍ത്തിളക്കുക. ഇതിലേക്ക് വഴറ്റിയ പനീര്‍ ചേര്‍ത്തശേഷം അടച്ചുവയ്ക്കുക.
* അഞ്ചുമിനിട്ടിനു ശേഷം കാരറ്റും തേങ്ങയും മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങാം.
uploads/news/2019/05/305319/HealthRecipes010519f.jpg

പനീര്‍ റോള്‍


1. എണ്ണ - ഒരു ചെറിയ സ്പൂണ്‍
2. വെളുത്തുള്ളി (ചതച്ചത്) - 3 അല്ലി
3. ഇഞ്ചി (ചതച്ചത്) - ഒരു ചെറിയ കഷണം
4. സവാള (അരിഞ്ഞതര്) - ചെറുത് ഒന്ന്
5. ചെറുപയര്‍ മുളപ്പിച്ചത് - 2 വലിയ സ്പൂണ്‍
6. കാപ്‌സിക്കം (അരിഞ്ഞത്) - പകുതി
7. പനീര്‍ (അരിഞ്ഞത്) - ഒരു കപ്പ്
8. കനം കുറഞ്ഞ ചപ്പാത്തി - ഒന്ന്
9. തക്കാളി പ്യൂരി (പള്‍പ്പ്) - 3 വലിയ സ്പൂണ്‍
10. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


* എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്തു വഴറ്റുക.
* ഇതിലേക്ക് നാലുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ യഥാക്രമം ചേര്‍ത്തു വഴറ്റി വാങ്ങുക.
* ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക.
* ഈ മിശ്രിതം ചപ്പാത്തിയില്‍ നിറച്ചശേഷം തക്കാളിപ്യൂരി തൂവി ചപ്പാത്തി ചുരുട്ടി ചൂടോടെ വിളമ്പുക. (കുട്ടികള്‍ക്കായി ഈ വിഭവം ഉണ്ടാക്കുമ്പോള്‍ 5-ാമത്തെ ചേരുവയ്ക്ക് പകരം ഉരു
ളക്കിഴങ്ങു വേവിച്ചതും 9-ാമത്തെ ചേരുവയ്ക്ക് പകരം ടുമാറ്റോ സോസും ഉപയോഗിക്കാവുന്നതാണ്.
uploads/news/2019/05/305319/HealthRecipes010519g.jpg

സാദാ ലസി


1. തൈര് - 1 കപ്പ്
2. ജീരകം - 1 നുള്ള്
3. ഐസ്‌വാട്ടര്‍ - 3 കപ്പ്
4. കുരുമുളകുപൊടി - ആവശ്യത്തിന്
5 ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


* ജീരകം വറുത്ത് പൊടിച്ച് തൈരും ഐസ് വാട്ടറുമായി നല്ലവണ്ണം യോജിപ്പിക്കണം.
* കുരുമുളകുപൊടിയും ജീരകപൊടിയും ഉപ്പും ചേര്‍ത്തിളക്കി തണുപ്പിച്ചശേഷം ഉപയോഗിക്കാം.
uploads/news/2019/05/305319/HealthRecipes010519h.jpg

മാംഗോ ലസി


1. മാങ്ങാ പള്‍പ്പ് - അര കപ്പ്
2. തൈര് - 2 കപ്പ്
3. വെള്ളം - ഒരു കപ്പ്
4. പഞ്ചസാര - 2 വലിയ സ്പൂണ്‍

തയാറാക്കുന്ന വിധം


* എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക.
* തണുപ്പിച്ച് വിളമ്പാം.
(മാംഗോ പള്‍പ്പിനു പകരം ഏതു പഴച്ചാറ് ഉപയോഗിച്ചും ലസി തയാറാക്കാം.)
uploads/news/2019/05/305319/HealthRecipes010519i.jpg

രസ് മലായ്


1. പാല്‍പ്പൊടി - 1 കപ്പ്
ബേക്കിങ്ങ് പൗഡര്‍ - ഒരു ചെറിയ സ്പൂണ്‍വടിച്ച്
2. പാല്‍ - 1 കപ്പ്
3. കണ്ടന്‍സ്ഡ് മില്‍ക്ക് - അര ടീസ്പൂണ്‍
4. മുട്ട - ഒന്ന്
5. ഏലയ്ക്കാപൊടി - കാല്‍സ്പൂണ്‍ (ചെറുത്)

തയാറാക്കുന്ന വിധം


* പാല്‍പ്പൊടിയും ബേക്കിങ്ങ് പൗഡറും ചേര്‍ത്തിടഞ്ഞെടുക്കുക.
* കൈയില്‍ അല്‍പം നെയ്യ് പുരട്ടിയ ശേഷം പാല്‍പൊടി മിശ്രിതത്തില്‍ മുട്ട ചേര്‍ത്തു കുഴയ്ക്കുക. (മൃദുവായി കുഴയ്ക്കണം)
* ഈ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കുക.
* പാലും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്തിളക്കി തിളപ്പിക്കുക.
* തിളച്ചുകൊണ്ടിരിക്കുന്ന പാലില്‍ തയാറാക്കിയ ഉരുളകള്‍ ഓരോന്നായി ഇടുക.
* അഞ്ചു മിനിട്ടിനുള്ളില്‍ രസ്മലായ് തയാറാകും. തുടര്‍ന്ന് ഏലയ്ക്ക പൊടിയും വിതറി വിളമ്പാം.
uploads/news/2019/05/305319/HealthRecipes010519j.jpg

ഓട്‌സ് പായസം


1. ഓട്‌സ് - 20 ഗ്രാം
2. നുറുക്കു ഗോതമ്പ് - 10 ഗ്രാം
3. വെള്ളം - 2 കപ്പ്
4. പാല്‍ - 1 കപ്പ്
5. പഞ്ചസാര - 25 ഗ്രാം

അലങ്കരിക്കുന്നതിന്
6. നെയ്യ് - ആവശ്യത്തിന്
7. നട്‌സ് - 8 ഏണ്ണം (പിളര്‍ത്തിയത്)
8. കിസ്മിസ് - 6

തയാറാക്കുന്ന വിധം


* നുറുക്കുഗോതമ്പ് കഴുകി 5-10 മിനിട്ട് കുതിര്‍ത്തുവയ്ക്കുക.
* കുതിര്‍ത്ത നുറുക്കുഗോതമ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക.
* ഗോതമ്പ് പകുതി വേകുമ്പോള്‍ ഓട്‌സ് ചേര്‍ത്ത് വേവിക്കണം.
* ഈ മിശ്രിതത്തില്‍ പാല്‍ ചേര്‍ത്ത് പായസപരുവമാകുമ്പോള്‍ പഞ്ചസാരയും ചേര്‍ത്ത് ഇളക്കി വാങ്ങുക.
* വറുത്ത നട്‌സും കിസ്മിസും അല്പം നെയ്യും ഏലക്കാ പൊടിച്ചതും ചേര്‍ത്ത് വിളമ്പുക.

Ads by Google
Wednesday 01 May 2019 01.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW