Sunday, June 23, 2019 Last Updated 31 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 03.05 PM

നിര്‍ജലീകരണത്തിന് പരിഹാരമുണ്ട്

''മനുഷ്യശരീരത്തിലെ കോശങ്ങളില്‍ എഴുപത്തിയഞ്ച് ശതമാനവും ഇന്‍ട്രാ സെല്ലുലര്‍ ഫ്‌ളൂയിഡാണ്. ബാക്കി ഇരുപത്തിയഞ്ച് ശതമാനവും എക്‌സ്ട്രാ സെല്ലുലര്‍ ഫ്‌ളൂയിഡ് നിറഞ്ഞതാണ്. കോശങ്ങളിലുള്ള ജലത്തിന്റെ കുറവ് നിര്‍ജലീകരണത്തിനു കാരണമാകാം''
uploads/news/2019/04/305078/Dehydration300419a.jpg

ജലാംശം പൂര്‍ണമായും ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന അവസ്ഥ ഏറെ അപകടകരമാണ്. ശരീരത്തിലെ കോശങ്ങളിലുണ്ടാകുന്ന ജലത്തിന്റെ കുറവാണ് നിര്‍ജലീകരണം.

മനുഷ്യശരീരത്തിലെ കോശങ്ങളില്‍ എഴുപത്തിയഞ്ച് ശതമാനവും ഇന്‍ട്രാ സെല്ലുലര്‍ ഫ്‌ളൂയിഡാണ്. ബാക്കി ഇരുപത്തിയഞ്ച് ശതമാനവും എക്‌സ്ട്രാ സെല്ലുലര്‍ ഫ്‌ളൂയിഡ് നിറഞ്ഞതാണ്്. കോശങ്ങളിലുള്ള ജലത്തിന്റെ കുറവ് നിര്‍ജലീകരണത്തിനു കാരണമാകാം.

കുട്ടികളില്‍ നിര്‍ജലീകരണമുണ്ടാകുന്നതിനു കാരണങ്ങള്‍ പലതാണ്. ആയുര്‍വേദ യുക്തിയനുസരിച്ച് ത്രിദോഷങ്ങളില്‍ ഒന്നായ കഫദോഷങ്ങളുടെ കുറവ് മുഖ്യ കാരണമാണ്.

കാരണങ്ങള്‍


കുട്ടികളില്‍ നിര്‍ജലീകരണമുണ്ടാകാന്‍ പ്രധാന കാരണം ഛര്‍ദിയോ, വയറിളക്കമോ ഉണ്ടാകുന്നതുകൊണ്ടാകാം. ആയുര്‍വേദവിധി പ്രകാരം ത്രിദോഷങ്ങളില്‍ ഒന്നായ കഫദോഷങ്ങളുടെ കുറവുകൊണ്ടാണ് രോഗമുണ്ടാകുന്നത്. അതായത് കഫത്തിന്റെ കുറവ് ശരീരത്തില്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് നിര്‍ജലീകരണം.

ഇത്തരം സാഹചര്യങ്ങളില്‍ ദഹനാഗ്നിക്കു കുറവ് സംഭവിക്കുന്നു. അഗ്നിയെന്നാല്‍ ആയുര്‍വേദത്തില്‍ ദഹനത്തിനു സഹായിക്കുന്ന ഘടകമെന്നാണ് അര്‍ഥമാക്കുന്നത്. ദഹനാഗ്നിക്കുണ്ടാകുന്ന ഈ കുറവ് പരിഹരിക്കാന്‍ ഉതകുന്ന ചികിത്സ രീതികളായിരിക്കും ആയുര്‍വേദത്തില്‍ പ്രധാനമായും നല്‍കുക.

uploads/news/2019/04/305078/Dehydration300419.jpg

അതായത് അഗ്നിയെ സംരക്ഷിക്കുന്നതും കഫത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുമുള്ള ചികിത്സകള്‍ നല്‍കുന്നു. രോഗത്തിനുള്ള കാരണങ്ങളെ കണ്ടെത്തി ചികിത്സിക്കുന്ന രീതിയായതിനാല്‍ ആയുര്‍വേദത്തില്‍ പ്രധാനം ദഹനാഗ്നിയുടെ സംരക്ഷണവും കഫദോഷങ്ങളുടെ പരിഹാരവുമാണ്.

കഫത്തിന്റെ കുറവ് ശരീരത്തിലെ ജലാംശം കുറയ്ക്കുന്ന അവസ്ഥയായതിനാല്‍ ആയുര്‍വേദത്തില്‍ ഉടനടി ജലത്തിന്റെ അളവ് കൂട്ടുന്നതിനായുള്ള ചികിത്സ നല്‍കുന്നില്ല.

ഘട്ടമായുള്ള ചികിത്സവിധിയിലൂടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നു. കഫമെന്നു പറയുന്നത് ശീതഗുണവും ശുദ്ധഗുണവുമുള്ളതാണ്. ത്രിദോഷങ്ങളില്‍ ശരീരത്തില്‍ വെള്ളത്തിന്റെ ഗുണമുള്ളതാണ് കഫം. അതുകൊണ്ട് കഫത്തിന്റെ കുറവ് പ്രധാന കാരണമാണ്.

നിര്‍ജലീകരണത്തിനു കാരണമാകുന്ന അതിസാരമോ, ഛര്‍ദ്ദിയോ ആകാം. കുട്ടികളില്‍ ഇവയാണ് നിര്‍ജലീകരണമുണ്ടാകാന്‍ കാരണം. അതുകൊണ്ടു തന്നെ അനുബന്ധരോഗങ്ങളായ ഇത്തരം രോഗങ്ങളെ പൂര്‍ണമായും ചികിത്സിക്കുക പ്രധാനമാണ്.

ചികിത്സ രീതികള്‍


ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണെങ്കിലും ആയുര്‍വേദ ചികിത്സയില്‍ കൂടുതല്‍ വെള്ളം നല്‍കാന്‍ അനുവദിക്കുന്നില്ല. രോഗിയുടെ ദാഹം മാറ്റാനുള്ള വെള്ളം മാത്രമേ ചികിത്സയില്‍ നല്‍കൂ.

നിര്‍ജലീകരണമായതിനാല്‍ ജലത്തിന്റെ കുറവു പരിഹരിക്കാനായി ധാരാളം വെള്ളം കൊടുക്കാമെന്ന രീതി ആയുര്‍വേദ വിധിപ്രകാരം തെറ്റാണ്. നിര്‍ജലീകരണമുള്ള വ്യക്തിയെ ആശ്രയിച്ചും വ്യക്തിയുടെ ദാഹം ശമിപ്പിക്കുന്നതിനുമുള്ള വെള്ളം മാത്രം നല്‍കുന്നു.

1. ചുക്കിട്ട് തിളപ്പിച്ച വെള്ളമോ, മുത്തങ്ങയിട്ട് തിളപ്പിച്ച വെള്ളമോ കുടിക്കാന്‍ നല്‍കുന്നതാണ് ഉത്തമം.
2. കരിക്കിന്‍ വെള്ളം കുടിക്കാന്‍ നല്‍കാം.
3. തടങ്കം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാന്‍ നല്‍കുന്നത് നന്നായിരിക്കും. ഔഷധഗുണങ്ങള്‍ ഏറെയുള്ളതാണിത്.
4. നിര്‍ജലീകരണത്തിനു ഏറ്റവും നല്ലത് കഞ്ഞിവെള്ളമാണ്. കഞ്ഞിവെള്ളം ഉപ്പുചേര്‍ത്തു നല്‍കിയാല്‍ സോഡിയത്തിന്റെ കുറവ് പരിഹരിക്കാനും സാധിക്കും.
5. ജലം കുറഞ്ഞ് ശരീരഭാഗങ്ങള്‍ വലിഞ്ഞു ചുളുങ്ങിയ അവസ്ഥയോ, മൂത്രത്തിന്റെ അളവ് തീരെ കുറയുന്ന സാഹചര്യമോ ഉണ്ടായാല്‍ രോഗിയുടെ നിര്‍ജലീകരണാവസ്ഥ വളരെ അപകടമായികൊണ്ടിരിക്കുകയാണെന്നു മനസിലാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ നല്‍കാന്‍ ശ്രദ്ധിക്കണം.

uploads/news/2019/04/305078/Dehydration300419b.jpg

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. അഗ്നിയെ സംരക്ഷിച്ചുകൊണ്ടുള്ള ആഹാരരീതികളായിരിക്കണം. ദഹനത്തിനു എളുപ്പമുള്ള അല്ലെങ്കില്‍ ദഹനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
2. എണ്ണ കൂടുതലുള്ള ഭക്ഷണങ്ങളോ കൊഴുപ്പു കൂടിയ ഭക്ഷണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
3. ഫ്രിഡ്ജില്‍ വച്ച തണുപ്പുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
4. ലഘുവായിട്ടുള്ള, ചെറിയ ചൂടോടെയുള്ളതും പെട്ടെന്നു ദഹിക്കുന്നതുമായ ഭക്ഷണങ്ങള്‍ നല്‍കാം.
5. നിര്‍ജലീകരണത്തിനു കാരണമായ അനുബന്ധരോഗം ഏതാണെന്നു കണ്ടെത്തി അതു ചികിത്സിച്ചു ഭേദമാക്കുന്നതു വരെ ശ്രദ്ധിക്കേണ്ടതുണ്ട്.
6. ചികിത്സ കാലയളവില്‍ വെള്ളം ചെറിയ തോതില്‍ മാത്രമേ നല്‍കാവൂ. ദാഹത്തിനനുസരിച്ചു മാത്രം. അമിതമായി വെള്ളം കൊടുക്കരുത്.

വിവരങ്ങള്‍:
ഡോ. വിനോദ്
കൃഷ്ണന്‍ നമ്പൂതിരി, ആലപ്പുഴ

Ads by Google
Ads by Google
Loading...
TRENDING NOW