Wednesday, June 19, 2019 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 07.26 AM

പോളിംഗ് ദിനത്തില്‍ മദ്യം വിതരണം ചെയ്യണം ; എഐസിസിയില്‍ നിന്നും രണ്ടുകോടിയേ കിട്ടു എന്ന് പറഞ്ഞു ; ''എം.കെ. രാഘവനെ കുടുക്കിയതല്ല, കുടുങ്ങിയതാണ്''

uploads/news/2019/04/305005/MK-raghavan.jpg

തിരുവനന്തപുരം: ''ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് ഒരു ഇടനിലക്കാരനോ റിയല്‍ എസ്‌റ്റേറ്റ് ഡീലറോ അല്ല, പൊതുപ്രവര്‍ത്തകനും ജനപ്രതിനിധിയുമാണ്'' കോഴിക്കോട്ടെ സിറ്റിങ് എം.പിയും സ്ഥാനാര്‍ഥിയുമായ എം.കെ. രാഘവനെതിരേ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) മഞ്ചേരി ശ്രീധരന്‍നായര്‍ തയാറാക്കിയ നിയമോപദേശത്തിലെ വരിയാണിത്.

രാഷ്ട്രീയപ്രേരിതമല്ല എം.കെ. രാഘവന്റെ കേസെന്ന് ഡി.ജി.പി വ്യക്തമാക്കുന്നു. കൈക്കൂലി, തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കല്‍, അവര്‍ക്ക് അവിഹിതമായി പണം നല്‍കല്‍, സത്യപ്രതിജ്ഞാലംഘനം എന്നീ കുറ്റങ്ങള്‍ ചെയ്തു. രാഘവനെതിരേ കേസെടുക്കാന്‍ നിര്‍ണായക തെളിവുകളുണ്ടെന്നും നിയമോപദേശത്തിലുണ്ട്. തെരഞ്ഞെടുപ്പിനായി താന്‍ 20 കോടി രൂപ ചെലവാക്കിയെന്നും അഞ്ചു കോടിയുടെ വാഗ്ദാനം സ്വീകരിക്കുന്നുവെന്നും അദ്ദേഹം സംസാരിച്ചതിനു കൃത്യമായ തെളിവുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിയമപ്രകാരം കേസെടുക്കേണ്ട കാര്യങ്ങളാണ് ഇവയൊക്കെയെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കുന്നു. ചെലവാക്കിയ 20 കോടി രൂപ പ്രസിദ്ധീകരണങ്ങള്‍ക്കും പരസ്യ ബോര്‍ഡുകള്‍ക്കും വാടക വാഹനങ്ങള്‍ക്കും മറ്റും വേണ്ടിയായിരുന്നു. പ്രാദേശികാടിസ്ഥാനത്തില്‍ പോളിങ് ദിനത്തില്‍ മദ്യം വിതരണം ചെയ്യേണ്ടതുണ്ട്. എ.ഐ.സി.സിയില്‍നിന്ന് രണ്ടു കോടി രൂപ മാത്രമേ ലഭിക്കുകയുള്ളൂ എന്നും രാഘവന്‍ പറഞ്ഞിരുന്നു.

ഒളിക്യാമറാ ഓപ്പറേഷന്‍ നടത്തിയ ടി.വി- 9 ഭാരത് വര്‍ഷ എന്ന ചാനല്‍ തെരഞ്ഞെടുപ്പു കമ്മിഷനും കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സമര്‍പ്പിച്ച എഡിറ്റ് ചെയ്യാത്ത സിഡികള്‍, ചാനല്‍ ഓഫീസില്‍ നടത്തിയ അന്വേഷണം, ചാനല്‍ ഡി.ജി.എമ്മിന്റെയും ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടറുടെയും മൊഴികള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അന്വേഷണറിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ഡി.ജി.പി. നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എം.കെ. രാഘവനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ഥിക്കും പരമാവധി 70 ലക്ഷം രൂപ ചെലവാക്കാമെന്നിരിക്കെ, തെരഞ്ഞെടുപ്പില്‍ ഒഴുകുന്ന കള്ളപ്പണത്തെക്കുറിച്ചാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ടിവി ചാനല്‍ അന്വേഷിച്ചത്. രാജ്യമാകെ ചാനല്‍ 21 സ്ഥാനാര്‍ഥികളെ സമീപിച്ചിരുന്നു. ഇതില്‍ 18 പേരും ബിസിനസ് ഉപദേഷ്ടാക്കളെന്ന വ്യാജേന ചാനല്‍ പ്രവര്‍ത്തകര്‍ മുന്നോട്ടുവച്ച സാമ്പത്തിക വാഗ്ദാനം സ്വീകരിച്ചു.

നല്‍കാമെന്നു പറഞ്ഞ അഞ്ചു കോടി രൂപ പണമായി ഡല്‍ഹിയിലെ തന്റെ സെക്രട്ടറിയെ ഏല്‍പ്പിക്കാനാണു രാഘവന്‍ നിര്‍ദേശിച്ചത്. ഒളിക്യാമറ ഓപ്പറേഷനുപയോഗിച്ച ഉപകരണങ്ങള്‍ പോലീസ് സംഘം പരിശോധിച്ചു. അവ അതേപടി സൂക്ഷിക്കാന്‍ ചാനലിനു നിര്‍ദേശം നല്‍കി. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളടങ്ങിയ ഡിവിഡി അന്വേഷണോദ്യോഗസ്ഥനായ കെ.കെ. െബെജുവിനു നല്‍കി. ഒപ്പം ഐടി നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുമുണ്ട്.

Ads by Google
Tuesday 30 Apr 2019 07.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW