Thursday, June 27, 2019 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 03.11 PM

പി.പി അന്‍വറിനെതിരെ പരസ്യപോരിനിറങ്ങി സി.പി.ഐ

CPI, Facebook post, PV Anver

പൊന്നാനി: തന്നെ ആവും വിധമെല്ലാം ഉപദ്രവിച്ചെന്ന പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെ പി വി അന്‍വറിനെതിരേ പോരിനിറങ്ങി സിപിഐ. ഔദ്യോഗിക പരസ്യ പ്രതികരണത്തിന് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും അക്രമം തുടങ്ങിയിരിക്കുകയാണ്.

എ.ഐ.വൈ.എഫിന്റെ ഫേസ്ബുക്ക് പേജിലൂടെ രൂക്ഷ വിമര്‍ശനമാണ് അന്‍വറിനെതിരേ നടത്തിയിരിക്കുന്നത്. ‘‘അന്‍വറേ.. നിന്റെ സ്വത്തും കുടുംബ മഹിമയും കണ്ട് മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ... ഞങ്ങള്‍ ഇടതുപക്ഷമായത്,നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ്. പണത്തിന്റെ ഹുങ്കില്‍ കാര്യം കഴിഞ്ഞാല്‍ തള്ളിപ്പറയാനാണ് ഭാവമെങ്കില്‍ വിവരമറിയും.. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.’’ ഇങ്ങിനെയാണ് പ്രതികരണം.

നിലമ്പൂര്‍ എം.എല്‍.എയും പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അന്‍വര്‍ സി.പി.ഐ ലീഗിനൊപ്പമാണെന്ന് അരോപണം ഉയര്‍ന്നിരുന്നു. തന്നെ സി.പി.ഐ ആവും വിധമെല്ലാം ഉപദ്രവിച്ചെന്നും ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇതിന് പിന്നാലെ ആയിരുന്നു പരസ്യവിമര്‍ശനവും ഒപ്പം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചും സിപിഐ എത്തിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW