Monday, July 08, 2019 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 07.52 PM

പ്രധാനമന്ത്രി മോഡിയുടെ ജാതി ഇപ്പോഴും തനിക്ക് അറിയില്ല: മോഡിയുടെ ആരോപണങ്ങള്‍ക്ക് പ്രിയങ്കയുടെ മറുപടി

 Priyanka Gandhi

ന്യൂഡല്‍ഹി: ജാതിപ്പേരു പറഞ്ഞ് തന്നെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണങ്ങള്‍ തള്ളി പ്രിയങ്ക ഗാന്ധി. മോഡിയുടെ ജാതി ഉയര്‍ത്തി കോണ്‍ഗ്രസ് ഇതുവരെ ആക്ഷേപിച്ചിട്ടില്ല. മാത്രമല്ല അദേഹത്തിന്റെ ജാതി ഏതാണെന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പ്രിയങ്ക മറുപടല നല്‍കി.

2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ മോഡിയുടെ ജാതിയെച്ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. മോഡി ജന്മം കൊണ്ട് പിന്നോക്ക ജാതിയിപ്പെട്ട ആളല്ലെന്നും, തിരഞ്ഞെടുപ്പ് വേളയില്‍ നേട്ടത്തിനു വേണ്ടി മാത്രമാണ് ജാതിക്കാര്‍ഡ് പുറത്തെടുക്കുന്നതെന്നുമായിരുന്നു മോഡിക്കെതിരായ ആക്ഷേപം.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്താണ് മോഡി പിന്നോക്ക ജാതിക്കാരനായതെന്ന് കഴിഞ്ഞ ദിവസം മായാവതി ആരോപിച്ചിരുന്നു. പിന്നാലെ തന്നെ ജാതി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മോഡി മായാവതിയോട് അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തന്റെ എതിരാളികള്‍ തന്നെ അത് പറഞ്ഞ് ആക്ഷേപിക്കുന്നതുവരെ ഈ രാജ്യത്തിന് തന്റെ ജാതി ഏതാണെന്ന് അറിയില്ലായിരുന്നു. തന്റെ ജാതി ചര്‍ച്ച ചെയ്യുന്നതില്‍ മായാവതിയോടും അഖിലേഷിനോടും കോണ്‍ഗ്രസ് നേതാക്കളോടും തനിക്ക് നന്ദിയുണ്ട്. പിന്നോക്ക ജാിയില്‍ ജനിച്ചതു കൊണ്ടാണ് രാജ്യത്തെ സേവിക്കാന്‍ തനിക്ക് അവസരം ലഭിച്ചതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മോഡി പ്രതികരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW