Thursday, June 27, 2019 Last Updated 27 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 07.01 PM

ഓപ്പണ്‍ വോട്ട് ചെയ്തു; ഇടതുകയ്യിലെ ചൂണ്ടുവിരലിലും നടുവിരലിലും മഷി പുരട്ടിയ ചിത്രം പങ്കുവെച്ച് കെ.എസ്.യു പ്രസിഡന്റ്

KSU presedent, Facebook post

കാസര്‍കോട് സി.പി.എം കള്ളവോട്ട് ചെയ്തന്ന രോപണം വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം ഓപ്പണ്‍ വോട്ട് ചെയ്‌തെന്ന് അവകാശപ്പെട്ട് കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത് കെ എം. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം ആയിരിക്കുന്നത്.

'ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി' എന്നാണ് വോട്ടെടുപ്പ് ദിവസം അഭിജിത്ത് ഫോട്ടോ സഹിതം ഫേസ്ബുക്ക് പോസ്റ്റിട്ടത്. ചിത്രത്തില്‍ അഭിജിത്തിന്റെ ഇടതുകയ്യിലെ ചൂണ്ടുവിരലിലും നടുവിരലിലുമാണ് മഷി പുരട്ടിയിരിക്കുന്നത്.

എന്നാല്‍ കാസര്‍കോട്ടെ കള്ളവോട്ട് സംഭവം വിവാദമായതോടെ അഭിജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. മഷി പുരട്ടിയിരിക്കുന്നത് ഇടതുകയ്യിലെ തന്നെ രണ്ട് വിരലുകളിലാണെന്ന് പോസ്റ്റിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. ഇത് മനസ്സിലായതോടെയാണ് ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

ഗൗതം ആമ്രകുഞ്ജം എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഈ പോസ്റ്റിനെ വിമര്‍ശിച്ചത് രംഗത്തെത്തിയിരുന്നു.

ഗൗതമിന്റെ പോസ്റ്റ് ഇങ്ങനെ

'ksu state predident കള്ള വോട്ട് ചെയ്തത് ഇവിടെ ആര്‍ക്കും ചര്‍ച്ചയല്ല ഹും..??????
ഓപ്പണ്‍ വോട്ട് എന്താ പ്രോക്‌സി വോട്ട് എന്താണ് എന്നൊന്നും അറിയില്ല, പക്ഷെ തള്ളിനും ബ്രേക്കിങ്ങിനും റേറ്റിംഗിനും ഒരു കുറവുമില്ല..
മനോരമയിലെ നിഷ ചേച്ചിയെ ഒക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആക്കണം എന്നാണ് എന്റെ ഒരിത്. ബൈ ദി ബൈ കോണ്ഗ്രസിലെ ആര്‍ക്കെങ്കിലും ഇതൊക്കെ മനസിലാകുമെന്ന് വിശ്വസിക്കുന്നു. മറ്റവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല... ഓരേ ബെര്‍ത്തെ വിട്ടേക്കണ്..' സ്‌ക്രീന്‍ ഷോട്ട് സഹിതമുള്ള ഗൗതമിന്റെ പോസ്റ്റ് വൈറലായതോടെയാണ് അഭിജിത്ത് പോസ്റ്റ് മുക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW