Wednesday, June 19, 2019 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 05.59 PM

കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം ‘കള്ളകമ്യൂണിസമെന്ന്’ സനല്‍കുമാര്‍ ശശിധരന്‍

Sanalkumar Sasidharan, Facebook post, Kannur communism

കോഴിക്കോട്: കണ്ണൂരിലെ കമ്യൂണിസം കള്ളകമ്യൂണിസമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കണ്ണുരില്‍ സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണം ഉണ്ടായതിന് പിന്നാലെയാണ് സനല്‍ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണെന്നും കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാല്‍ മതിയെന്നാണ് അവരുടെ മനസ്സിലിരിപ്പെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്‍െ്‌റ പൂര്‍ണരൂപം:

കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണ്. പക്ഷെ കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാല്‍ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഇങ്ങനെ പോയാല്‍ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാന്‍ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാന്‍ വെമ്പി നില്‍ക്കുന്ന കാവിപ്പടയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW