Wednesday, July 17, 2019 Last Updated 24 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.43 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2019/04/304508/azcha.jpg

അശ്വതി: മനഃസംഘര്‍ഷം അയയും. ജോലിയില്‍ ശ്രദ്ധ വര്‍ദ്ധിക്കും. യാത്രകളിലൂടെ നേട്ടം. ജോലി തേടിയുള്ള യാത്രകള്‍ നടത്തും. കാലാവസ്‌ഥാജന്യ രോഗസാദ്ധ്യത. കടം നല്‌കിയിരുന്ന പണം തിരികെ ലഭിക്കും. കര്‍മ്മരംഗത്ത്‌ മാറ്റം.

ഭരണി: വാഹന യോഗം. വ്യാപാരരംഗത്ത്‌ നേട്ടം. വിവാഹ കാര്യത്തില്‍ ബന്ധുജന സഹായം. മത്സരപരീക്ഷകളില്‍ വിജയം. ഭൂമി സംബന്ധമായ ഇടപാടുകള്‍ വഴി നേട്ടം. കലാരംഗത്ത്‌ വിജയങ്ങള്‍. പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ യോഗം.

കാര്‍ത്തിക: സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ യാത്രകള്‍ നടത്തും. അമിതാവേശം മൂലം സാമ്പത്തിക നഷ്‌ടം. വ്യാപാരരംഗത്ത്‌ തടസ്സങ്ങള്‍. സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ പ്രതിബന്ധങ്ങള്‍. മാനസികമായ സംഘര്‍ഷം.

രോഹിണി: മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാകും. പൊതുവില്‍ സന്തോഷ വര്‍ദ്ധന. തൊഴില്‍രംഗത്ത്‌ അനുകൂല മാറ്റങ്ങള്‍. ഭാവികാര്യത്തില്‍ ഉചിതമായ തീരുമാനം. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. പ്രണയ ബന്ധങ്ങളില്‍ പുരോഗതി.

മകയിരം: മൂത്രായശ രോഗങ്ങള്‍ പിടിപെടാം. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും. സന്താനങ്ങള്‍മൂലം ബുദ്ധിമുട്ടനുഭവിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂല വാരം. തൊഴില്‍രംഗം പുഷ്‌ടിപ്പെടും.

തിരുവാതിര: പ്രേമബന്ധങ്ങളില്‍ തിരിച്ചടികള്‍. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. ഭക്ഷണ സുഖം കുറയും ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍. സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ തൊഴില്‍ സംഘര്‍ഷം. പണമിടപാടുകളില്‍ നഷ്‌ടം.

പുണര്‍തം: ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍. ലോട്ടറിയില്‍ ചെറിയ ഉപഹാരങ്ങള്‍ ലഭിക്കും. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. ആരോഗ്യപരമായ വിഷമതകള്‍. വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതികൂല സമയമാണ്‌. നേത്രരോഗ സാദ്ധ്യത.

പൂയം: സാമ്പത്തികമായ അധികച്ചെലവ്‌. വിദേശ തൊഴില്‍ ശ്രമത്തില്‍ അനുകൂല മറുപടികള്‍. യാത്രകള്‍ വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. സുഹൃത്തുക്കള്‍ക്കായി പണച്ചെലവ്‌.

ആയില്യം: ഭക്ഷണസുഖം കുറയും. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ അനുകൂല നടപടികള്‍. യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍.

മകം: തൊഴില്‍രംഗത്ത്‌ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും. തൊഴില്‍പരമായ യാത്രകള്‍. പുതിയ സുഹൃദ്‌ബന്ധങ്ങള്‍. ആരോഗ്യകാര്യത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും.

പൂരം: പൊതുപ്രവര്‍ത്തന വിജയം. കുടുംബപരമായ പ്രശ്‌നങ്ങള്‍. വിവാഹകാര്യത്തില്‍ തീരുമാനം. തൊഴില്‍ പരമമായ ചെറിയ മാറ്റങ്ങള്‍. പ്രധാന തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും.

ഉത്രം: ബന്ധുജനങ്ങള്‍ക്ക്‌ രോഗബാധാ സാദ്ധ്യത. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. ധനപരമായി വാരം അനുകൂലമല്ല. വ്യവഹാരങ്ങളില്‍ വിജയം.

അത്തം: സാമ്പത്തികപരമമായ നേട്ടം കൈവരിക്കും. മനസ്സിന്‌ സന്തോഷ സൂചകമായ വാര്‍ത്തകള്‍ കേള്‍ക്കും. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന അരിഷ്‌ടത ശമിക്കും. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും.

ചിത്തിര: ജീവിതപങ്കാളിക്ക്‌ നേട്ടങ്ങള്‍. തൊഴിലില്‍ നല്ല മാറ്റങ്ങള്‍, നേട്ടങ്ങള്‍. മാനസിക സന്തോഷം വര്‍ദ്ധിക്കും. കടമിടപാടുകള്‍ കുറയ്‌ക്കാന്‍ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

ചോതി: പണമിടപാടുകളില്‍ നേട്ടം. ബന്ധുഗുണമനുഭവിക്കും. യാത്രകള്‍ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക നേട്ടം കൈവരിക്കുവാന്‍ കഴിയും. മാതാവിനോ, മാതൃജനങ്ങള്‍ക്കോ അരിഷ്‌ടത. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍.

വിശാഖം: പഠനത്തിലും ജോലിയിലും അലസത. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. സഞ്ചാരക്ലേശം മൂലം ക്ഷീണം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സത്‌കര്‍മ്മങ്ങള്‍ക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍പരമമായ ഉയര്‍ച്ച.

അനിഴം: ഭക്ഷണ സുഖമുണ്ടാവും. സുഹൃത്തുക്കള്‍ വഴി നേട്ടം. ധനപരമായ പുരോഗതി. അപവാദത്തില്‍ അകപ്പെടാതെ ശ്രദ്ധിക്കുക. തൊഴിലില്‍ അനുകൂലമായ സാഹചര്യം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

തൃക്കേട്ട: ആരോഗ്യകാര്യങ്ങളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത ഏറി നില്‍ക്കുന്നു. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകള്‍. സഹപ്രവര്‍ത്തകര്‍ നിമിത്തമായി മനോവിഷമം. സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭാര്യാ ഭര്‍ത്തൃബന്ധത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍.

മൂലം: ധനപരമായി അനുകൂലം. വാഹനം മാറ്റിവാങ്ങുന്നതില്‍ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. പെട്ടെന്ന്‌ പ്രവര്‍ത്തിച്ച്‌ അബദ്ധങ്ങളില്‍ ചാടും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴില്‍രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

പൂരാടം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. രോഗദുരിതത്തില്‍ ശമനം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. അന്യരില്‍നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം കുറഞ്ഞിരിക്കും.

ഉത്രാടം: കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം. ഭൂമി വില്‍പ്പന തീരുമാനമാകും. സുഹൃദ്‌ ഗുണം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ആനുകൂല്യം. സുഹൃത്തുക്കളുമായി സഞ്ചരിക്കും. ഭാഗ്യപരീക്ഷണത്തിന്‌ പണം മുടക്കും.

തിരുവോണം: ശാരീരികവും മാനസികവുമായ ക്ഷീണം വര്‍ദ്ധിക്കും. പ്രധാന തൊഴിലില്‍ നിന്ന്‌ അവധിയെടുത്ത്‌ മാറി നില്‍ക്കേണ്ടി വരും. ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിജയം കാണില്ല. ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ യാത്രകള്‍.

അവിട്ടം: സ്വത്തു സംബന്ധമായ തര്‍ക്കത്തില്‍ തീരുമാനം. ബന്ധുക്കള്‍ തമ്മില്‍ ഭിന്നത. ദാമ്പത്യപരമമായ പ്രശ്‌നങ്ങള്‍ ശമിക്കും. ധനപരമായ വിഷമതകള്‍ നേരിടും. സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത.

ചതയം: പൊതുരംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും. ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. ഔഷധസേവ വേണ്ടിവരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

പൂരൂരുട്ടാതി: വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചിട്ടി, ലോട്ടറി ഇവയില്‍ നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം. ബിസിനസ്സില്‍ നേട്ടം.

ഉത്രട്ടാതി: ചികിത്സകളില്‍ കഴിയുന്നവര്‍ക്ക്‌ പൊതുവെ അനുകൂല വാരമല്ല. ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍. മനഃസുഖം കുറയും. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. കടങ്ങള്‍ കുറയ്‌ക്കും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും.

രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. യാത്രകള്‍ വേണ്ടിവരും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധന വരുമാനം. ബിസിനസ്സ്‌ പുഷ്‌ടിപ്പെടും. തൊഴില്‍പരമായ നേട്ടങ്ങള്‍. സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 28 Apr 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW