Wednesday, June 26, 2019 Last Updated 45 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 08.50 PM

ഉന്നാവോയില്‍ പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ ഹിന്ദു യുവ വാഹിനിയുടെ കരിങ്കൊടി പ്രതിഷേധം

Priyanka Gandhi

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ഹിന്ദു യുവ വാഹിനി സഘടനയുടെ പ്രവര്‍ത്തകരാണ് പ്രിയങ്കയെ കരിങ്കൊടി കാണിച്ചത്. ഉന്നാവോയില്‍ പ്രിയങ്കയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.

ആദ്യം ജണ്ഡേശ്വര്‍ കോസിംഗിന് സമീപത്ത് വച്ച് യുവവാഹിനി പ്രവര്‍ത്തകര്‍ പ്രിയങ്കയെ കാവിക്കൊടി കാണിച്ചു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് സമീപം എത്തിയപ്പോള്‍ കരിങ്കൊടി കാണിച്ചു. കാവിക്കൊടി വീശി കാണിച്ചപ്പോള്‍ പുഞ്ചിരിയോടെയാണ് പ്രിയങ്ക പ്രതികരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനു ഠണ്ടന്റെ പ്രചരണാര്‍ത്ഥമാണ് പ്രിയങ്ക ഉന്നാവോയില്‍ എത്തിയത്.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്ന് പോകുന്ന നേതാവാണ് മോഡിയെന്ന് പ്രിയങ്ക വിമര്‍ശിച്ചു. മോഡി ജനങ്ങളില്‍ നിന്ന് അകന്നു. തനിക്ക് എന്തെങ്കിലും പറയാനുള്ളപ്പോള്‍ മാത്രമാണ് മോഡി ജനങ്ങളെ കാണുന്നത്. തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിലെങ്കിലും ചെന്ന് ജനങ്ങളെ കാണാന്‍ മോഡി തയ്യാറാകണമെന്നും പ്രിയങ്ക പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW