Monday, July 01, 2019 Last Updated 18 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 03.08 PM

വാരണാസിയില്‍ മത്സരിക്കാനില്ലെന്ന തീരുമാനം പ്രിയങ്കയുടേത്; കോണ്‍ഗ്രസ്

പ്രിയങ്ക വാരണാസിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു.
Priyanka Gandhi

ന്യുഡല്‍ഹി: വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്വയം പിന്‍മാറിയതാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. വാരണാസിയില്‍ മത്സരിക്കുന്നില്ലെന്ന് പ്രിയങ്ക സ്വയം തീരുമാനിച്ചതാണ്. അവര്‍ക്ക് പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്. ഒരു സീറ്റില്‍ മാത്രം ശ്രദ്ധയൂന്നാന്‍ അവര്‍ക്ക് കഴിയില്ല. തന്റെ ജോലികളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്തിമ തീരുമാനം അവരുടേതാണ്. അവര്‍ തീരുമാനിക്കുകയും ചെയ്തു -പിത്രോഡ പറഞ്ഞു.

അതേസമയം, പ്രിയങ്ക വാരണാസിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. രാഹുല്‍ ഗാന്ധി ഇതിനെ എതിര്‍ക്കുകയായിരുന്നൂവെന്നും ശുക്ല പറഞ്ഞു.

വാരണാസിയില്‍ മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചാല്‍ വാരണാസിയില്‍ മത്സരിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നു പ്രിയങ്കയും പറഞ്ഞിരുന്നു. എന്നാല്‍ വാരണാസിയില്‍ കഴിഞ്ഞ തവണ ദയനീയമായി പരാജയപ്പെട്ട അജയ് റായിയെ തന്നെ കോണ്‍ഗ്രസ് ഇന്നലെ നിശ്ചയിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW