Friday, July 19, 2019 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 01.56 PM

ഗൃഹങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍

''ഒരു പാര്‍പ്പിടം വെളിച്ചവും വൃത്തിയും സ്ഥലസൗകര്യവും കാറ്റോട്ടവും ഉള്ളതായിരിക്കണം. എന്തുതന്നെയായാലും ശുഭകരമായ ഒരു ഗൃഹം ഇരുണ്ടതും വൃത്തിഹീനവും ചിട്ടയില്ലാത്തതും ദുര്‍ഗന്ധപൂരിതവും ആവുകയില്ല.''
uploads/news/2019/04/304148/joythi260419.jpg

ജീവിക്കുന്ന ചുറ്റുപാടുകള്‍ നമ്മുടെ ആരോഗ്യത്തെയും ജീവിത വിജയത്തെയും സ്വാധീനിക്കുന്നു. ശബ്ദായമാനവും വൃത്തിഹീനവുമായ ചുറ്റുപാടുകള്‍ അനാരോഗ്യകരമായി കാ ണുന്നു.

ഫെങ് ഷൂയില്‍ സ്ഥാനം, ഘടന, നിറം, ദിശ, ജന്മവര്‍ഷം ഇവയെല്ലാം കൂട്ടിയിണക്കി അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച് വീട് നിര്‍മ്മിക്കാന്‍ കഴിയും. ഫെങ് ഷൂയി അനുസരിച്ച് അശുഭകരമായ ഒരിടത്ത് നിര്‍മ്മിക്കുന്ന ഭംഗിയേറിയ കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക് സൗഭാഗ്യങ്ങളുണ്ടാവുകയില്ല.

ഫെങ്ഷൂയില്‍ പരമപ്രധാനമായ കാര്യം ശുഭകരമായ സ്ഥാനം കണ്ടെത്തുകയാണ്. നിര്‍മ്മാണസ്ഥാനം തെരഞ്ഞെടുക്കുന്നതോടുകൂടിയായിരിക്കണം ഗൃഹങ്ങള്‍ പണിയാരംഭിക്കാന്‍. മു മ്പില്‍ ജലവും പിന്നില്‍ കുന്നുമുള്ള ഇടമാണ് ഏറ്റവും അഭികാമ്യം. പിറകിലെ കുന്നുകള്‍ നീരൊഴുക്ക് ഉള്ളതാക്കുന്നു. പാര്‍പ്പിടത്തിന്റെ മുന്‍വശം വിശാലവും തുറന്നതുമായിരിക്കണം.

ഒരു കെട്ടിടമുണ്ടാക്കുന്ന സ്ഥലത്ത് ഭൂമിയില്‍നിന്നുമുള്ള എനര്‍ജി മാത്രമല്ല, അന്തരീക്ഷത്തിലൂടെ ഒഴുകുന്ന എനര്‍ജിയും പരിഗണിക്കേണ്ടതുണ്ട്.

ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതും പര്‍വ്വതങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്നതുമാണ് ഭൂമിയില്‍നിന്നുമുള്ള ഊര്‍ജ്ജം. എന്നാല്‍ അന്തരീക്ഷത്തിലൂടെ ഒഴുകുന്ന ഊര്‍ജ്ജത്തിന് വാഹനഗ താഗതം, തുരങ്കങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ഭൂമിയിലെ എനര്‍ജി മന്ദമായി സ്വാധീനിക്കുന്നു. അന്തരീക്ഷ ഊര്‍ജ്ജം ശീഘ്രഗതിയിലുള്ളതാണ്. അതിനെ ഗൃഹത്തില്‍ ഉപയുക്തമാക്കാനും സാധിക്കും.
സ്വര്‍ഗ്ഗീയ ഊര്‍ജ്ജം മുമ്പിലെ പ്രധാന വാതിലിലൂടെ പ്രവേശിക്കുന്നതുകൊണ്ട് മുന്‍ വാതിലിന്റെ ഘടനയും ദിശയും പ്രാധാന്യമര്‍ഹിക്കുന്നവയാണ്. സ്വര്‍ഗ്ഗീയ ഊര്‍ജ്ജം പ്രധാന വാതി ലില്‍ കൂടിവരുന്നു.

മനുഷ്യന്‍ സ്വന്തം ഗൃഹങ്ങളില്‍ പ്രവേശിക്കുന്നതുപോലെ സ്വര്‍ഗ്ഗീയമായ എനര്‍ജിയും മുന്‍ വാതിലിലൂടെ കടന്നുവരുന്നു.
പ്രാചീന ചൈനക്കാര്‍ കെട്ടിടങ്ങളുടെ പൂമുഖങ്ങളെ മനുഷ്യരുടെ മുഖങ്ങളോടാണ് ഉപമിച്ചിരുന്നത്. തുറിച്ച കണ്ണുകളും പൊട്ടിയ കണ്‍പുരികങ്ങളും വക്രമായ മൂക്കുമുള്ള ഒരുവന്‍ ഭാഗ്യ ഹീനനായിരിക്കുന്നതുപോലെ ഘടനയില്ലാത്തൊരു കെട്ടിടം മംഗളകരമായി ഭവിക്കുകയില്ല.

ഒരു പാര്‍പ്പിടം വെളിച്ചവും വൃത്തിയും സ്ഥലസൗകര്യവും കാറ്റോട്ടവും ഉള്ളതായിരിക്കണം. എന്തുതന്നെയായാലും ശുഭകരമായ ഒരു ഗൃഹം ഇരുണ്ടതും വൃത്തിഹീനവും ചിട്ടയില്ലാത്തതും ദുര്‍ഗന്ധപൂരിതവും ആവുകയില്ല.

''നാം ചെലവാക്കുന്ന പണത്തിന്റെ ഏറ്റവും പ്രയോജനപ്രദമായ ഒന്നാണ് പാര്‍പ്പിടത്തിന് വേണ്ടി ചെലവിടുന്നത്. നമ്മുടെ ആരോഗ്യം, നിദ്ര, തൊഴിലിലെ കാര്യക്ഷമത, കുടുംബത്തിന്റെ സ ന്തോഷം തുടങ്ങിയവയെല്ലാം വലിയൊരളവുവരെ നാം താമസിക്കുന്ന സ്ഥലത്തിന്റെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു.

കരിപിടിച്ച അടുക്കളയും, വൃത്തിഹീനമായ കുളിമുറികളും, പൊ ട്ടിയൊലിക്കുന്ന പൈപ്പുകളും, ചിട്ടയില്ലാത്ത മുറികളുള്ള ഇരുട്ടുകൊണ്ട് മൂടിയ ഒരു വീട് കുടുംബത്തിന് നന്മ ചെയ്യുകയില്ല.

അത്തരമൊരു വീട്ടില്‍ പ്രവേശിക്കാന്‍ ആളുകള്‍ വിമുഖത കാട്ടുമ്പോള്‍ ഭാഗ്യദേവതയും വിമുഖയായിത്തന്നെ നിലകൊള്ളും.

എം.എസ്. സ്വാമിയാര്‍
ആസ്‌ട്രോളജര്‍ ആന്‍ഡ് ഫെങ്ഷൂയി മാസ്റ്റര്‍
മൊ: 9447695408

Ads by Google
Ads by Google
Loading...
TRENDING NOW