Monday, June 17, 2019 Last Updated 43 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.21 AM

വിപണികള്‍ കുതിച്ചു

uploads/news/2019/04/303839/f1.jpg

മുംെബെ: മൂന്നു ദിവസത്തെ തളര്‍ച്ചയ്‌ക്കു ശേഷം വിപണികളില്‍ ഉണര്‍വ്‌ പ്രകടമായി. ഊര്‍ജം, സാമ്പത്തികം ഓഹരികളുടെ പിന്‍ബലത്തില്‍ സെന്‍സെക്‌സ്‌ 39,000 മാര്‍ക്ക്‌ തിരിച്ചുകയറി. ദേശിയ ഓഹരി സൂചിക 11,700 മാര്‍ക്ക്‌ പിന്നിട്ടു.
ഒരുവേള സെന്‍സെക്‌സ്‌ 520 പോയിന്റും നിഫ്‌റ്റി 158 പോയന്റും ഉയര്‍ന്നെങ്കിലും വ്യാപാരാവസാനം സെന്‍സെക്‌സ്‌ 489.80 പോയിന്റ്‌ നേട്ടത്തില്‍ 39,054.68ലും നിഫ്‌റ്റി 150.20 പോയിന്റ്‌ കൂടി 11,726.20 ലുമെത്തി. മാര്‍ച്ച്‌ മാസ ഡെറിവേടീവുകള്‍ കാലാവധി പൂര്‍ത്തീകരിക്കാനൊരുങ്ങവേ നിക്ഷേപകര്‍ ആശങ്കയിലാണ്‌. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ നേരിയ ആശ്വാസം കണ്ടതാണ്‌ വിപണികള്‍ക്കു ഉണര്‍വേകിയത്‌. തെരഞ്ഞെടുപ്പു പുരോഗമിക്കവേ പുതിയ നിക്ഷേപങ്ങള്‍ കുറവാണ്‌.
വിദേശനിക്ഷേപകരുടെ പിന്‍മാറ്റവും തുടര്‍ച്ചയായി രണ്ടാംദിനവും തുടര്‍ന്നു. 237.47 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ െകെയൊഴിഞ്ഞു. അതേസമയം പ്രാദേശിക നിക്ഷേപകര്‍ 198.35 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി. എച്ച്‌.സി.എല്‍. ടെക്‌, ഐ.ഒ.സി, ഒ.എന്‍.ജി.സി, എച്ച്‌.ഡി.എഫ്‌.സി, യെസ്‌ ബാങ്ക്‌, ഭാരതി എയര്‍ടെല്‍, റിലയന്‍സ്‌, ടെക്‌ മഹീന്ദ്ര, എസ്‌.ബി.ഐ, ഏഷ്യന്‍ പെയിന്റ്‌സ്‌, ബജാജ്‌ ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്‌സ്‌, ഹീറോ മോട്ടോര്‍കോര്‍പ്‌, മാരുതി സുസുകി, കോള്‍ ഇന്ത്യ, സിപ്ല, പവര്‍ ഗ്രിഡ്‌, ആക്‌സിസ്‌ ബാങ്ക്‌ തുടങ്ങിയ ഓഹരികളാണു നഷ്‌ടത്തിലായത്‌.
ബി.എസ്‌.ഇയിലെ 1,256 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,219 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. ഐടി, ബാങ്ക്‌, ലോഹം, ഫാര്‍മ, ഇന്‍ഫ്ര, ഉപഭോക്‌തു ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഓഹരികളും നേട്ടമുണ്ടാക്കി. ഓട്ടോ ഓഹരികളാണ്‌ നഷ്‌ടം പ്രതിഫലിച്ചത്‌.
ബോര്‍ഡര്‍ വിപണികളിലും ആവേശം പ്രകടമായി. മിഡ്‌ക്യാപും സ്‌മോള്‍ക്യാപും 0.43 ശതമാനത്തോളം ഉയര്‍ന്നു. രൂപ നഷ്‌ടം തുടര്‍ന്നു. രാജ്യാന്തര സൂചികകള്‍ സമ്മിശ്രമായിരുന്നു.

Ads by Google
Thursday 25 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW