Thursday, June 20, 2019 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.21 AM

വെഡ്‌ഡിങ്‌ ആല്‍ബം ഡിസൈനര്‍മാരുടെ സംഘടന രൂപീകരിച്ചു

തിരുവനന്തപുരം: വെഡ്‌ഡിങ്‌ആല്‍ബം ഡിസൈനര്‍മാരും ഫോട്ടോ എഡിറ്റര്‍മാരും സംഘടന രൂപീകരിച്ചു. അനില്‍ സിഗ്‌നേച്ചര്‍, ഫഹത്‌ അബ്‌ദുല്‍ കാദര്‍, റീനുസ്‌ ബാബു ഇമാജിക്കല്‍, അനില്‍ കിഴൂര്‍,വിമല്‍ ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ വെഡ്‌ഡിങ്‌ ആല്‍ബം ഡിസൈനര്‍മാരുടെ ഏറ്റവും വലിയ സംഘടന ആയ ഓപാക്‌(ഓര്‍ഗനൈസേഷന്‍ ഓഫ്‌ഫോട്ടോ ആര്‍ട്ടിസ്‌റ്റ്‌ ആന്‍ഡ്‌ കളറിസ്‌റ്റ്‌) ഉദയം കൊണ്ടത്‌.
വി.ആര്‍ ഡിസൈനേഴ്‌സ്‌ എന്ന വാട്‌സ്‌ആപ്പ ഗ്രൂപ്പില്‍ നിന്നുമാണു സംഘടന രൂപം കൊണ്ടത്‌. 2017 ല്‍ തൃശൂരില്‍ വൈബ്രന്‍സ്‌ എന്ന കൂട്ടായ്‌മാ യോഗത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 200 -ല്‍ പരം ഡിസൈനര്‍മാര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ വെഡ്‌ഡിങ്‌ ആല്‍ബം ഡിസൈനേഴ്‌സ്‌, ഫോട്ടോ റീ ടച്ചേഴ്‌സ്‌, ഡിജിറ്റല്‍ പെയിന്റേഴ്‌സ്‌ എന്നീ വിഭാഗങ്ങളെ ഫോട്ടോ ആര്‍ട്ടിസ്‌റ്റ്‌ എന്ന പേരില്‍ ഓപാക്കിനു രൂപം നല്‍കിയിരുന്നു.

Ads by Google
Thursday 25 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW