Thursday, June 27, 2019 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.21 AM

ലീല ഗ്രൂപ്പിന്റെ ഹോട്ടല്‍ വില്‍പ്പന സെബി തടഞ്ഞു

ന്യൂഡല്‍ഹി: ലീല ഗ്രൂപ്പിന്‌ കീഴിലുള്ള നാലു ഹോട്ടലുകള്‍ കാനഡ ആസ്‌ഥാനമായ കമ്പനിക്ക്‌ വില്‍ക്കുന്നതിന്‌ തിരിച്ചടി. വില്‍പ്പന തടഞ്ഞുകൊണ്ട്‌ വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ(സെബി) ഉത്തരവ്‌ നല്‍കിയതായി ലീല ഗ്രൂപ്പ്‌ അറിയിച്ചു.
ലീല ഹോട്ടല്‍സിനെതിരായി കമ്പനി ലോ ട്രിബ്യൂണലില്‍ പരാതി നല്‍കിയതായി ഓഹരി ഉടമകളായ ഐ.ടി.സി സെബിയെ അറിയിച്ച സാഹചര്യത്തിലാണ്‌ വില്‍പ്പന തടഞ്ഞത്‌. ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള നാല്‌ ഹോട്ടലുകള്‍ കാനഡ ആസ്‌ഥാനമായ ബ്രൂക്‌ഫീല്‍ഡ്‌ അസറ്റ്‌ മാനേജ്‌മെന്റിന്‌ കൈമാറിയതായി ലീല വെഞ്ചുഴ്‌സ്‌ മാര്‍ച്ച്‌ 18നു പ്രഖ്യാപിച്ചിരുന്നു. ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഉദയ്‌പുര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ 3950 കോടി രൂപ വില നിശ്‌ചയിച്ചാണ്‌ കൈമാറാന്‍ കരാറായത്‌.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ്‌ ഹോട്ടലുകള്‍ വില്‍ക്കാന്‍ ഗ്രൂപ്പ്‌ തീരുമാനിച്ചത്‌. മലയാളിയായ ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായരാണ്‌ ലീല ഹോട്ടലുകള്‍ക്ക്‌ തുടക്കം കുറിച്ചത്‌.

Ads by Google
Thursday 25 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW