Friday, May 03, 2019 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.21 AM

സ്വര്‍ണവില കുറഞ്ഞു

മുംബൈ: സ്വര്‍ണവിലയില്‍ നേരിയ കുറവ്‌ രേഖപ്പെടുത്തി. ഗ്രാമിന്‌ 15 രൂപ കുറഞ്ഞ്‌ 2,945 രൂപയിലും പവന്‌ 120 രൂപ കുറഞ്ഞ്‌ 23,560 രൂപയിലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. ചൊവാഴ്‌ച ഗ്രാമിന്‌ 2,960 രൂപയും പവന്‌ 23,680 രൂപയുമായിരുന്നു നിരക്ക്‌.
കഴിഞ്ഞ ദിവസം ഡല്‍ഹി ബുള്ളിയന്‍ വിപണിയിലുണ്ടായ വില വ്യതിയാനമാണ്‌ പ്രാദേശിക ഓഹരി വിപണികളില്‍ പ്രതിഫലിച്ചത്‌. ഡല്‍ഹി ബുള്ളിയന്‍ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിനു കഴിഞ്ഞ ദിവസം 100 രൂപ കുറഞ്ഞ്‌ 32,770ലെത്തിയിരുന്നു.
പ്രാദേശിക വ്യാപാരികളില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞതും രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങളുമാണ്‌ ബുള്ളിയനിലെ വിലമാറ്റങ്ങള്‍ക്കു കാരണം. അന്താരാഷ്ര്‌ട വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,270.13 ഡോളറിലാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. 2019 ഫെബ്രുവരി 20 നാണ്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന്‌ രേഖപ്പെടുത്തിയത്‌. ഗ്രാമിന്‌ 3,145 രൂപയും പവന്‌ 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്‌.

Ads by Google
Thursday 25 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW