Wednesday, May 22, 2019 Last Updated 35 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.50 AM

ഇലക്‌ട്രിക്‌ കാര്‍: എസ്‌.ബി.ഐ. പലിശ കുറച്ചു

മുംെബെ: രാജ്യത്ത്‌ ഇന്ധന വാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്‌ട്രിക്‌ കാറുകള്‍ വാങ്ങുന്നതിനുള്ള വായ്‌പയുടെ പലിശ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ(എസ്‌.ബി.ഐ) കുറച്ചു. പുതിയ പദ്ധതി പ്രകാരം വായ്‌പയില്‍ 20 ബേസിസ്‌ പോയിന്റിന്റെ കുറവും ദീര്‍ഘ തിരിച്ചടവ്‌ കാലാവധിയും ഉപയോക്‌താവിനു ലഭിക്കും.
2030 ല്‍ രാജ്യത്തെ നിരത്തുകളില്‍ 30 ശതമാനം ഇലക്‌ട്രിക്‌ വാഹനങ്ങള്‍ ഉറപ്പാക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ എസ്‌.ബി.ഐയുടെ നിരക്കിളവ്‌. 2030 ല്‍ എസ്‌.ബി.ഐ. പൂര്‍ണമായി ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്കു മാറുമെന്നു നേരത്തേ വ്യക്‌തമാക്കിയിരുന്നു. നിലവില്‍ വാഹന വായ്‌പകള്‍ക്ക്‌ ഏഴു വര്‍ഷം വരെ തിരിച്ചടവ്‌ കാലാവധി എസ്‌.ബി.ഐ. നല്‍കുന്നുണ്ട്‌.
ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കു ഇത്‌ എട്ട്‌ വര്‍ഷം വരെ നല്‍കാനാണു തീരുമാനം. കൂടാതെ ആദ്യത്തെ ആറുമാസം ഇലക്‌ട്രിക്‌ വാഹനങ്ങളുടെ വായ്‌പായ്‌ക്കുള്ള പ്രോസസിങ്‌ ഫീസും ഒഴിവാക്കും.

Ads by Google
Wednesday 24 Apr 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW