Wednesday, May 22, 2019 Last Updated 59 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 07.34 PM

കെ. സുരേന്ദ്രന്‍ അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

Amit Shah

പത്തനംതിട്ട: കേരളത്തില്‍ പരസ്യപ്രചരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ പത്തനംതിട്ടയില്‍ റോഡ് ഷോയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കെ. സുരേന്ദ്രന്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയല്ല, അയ്യപ്പ ഭക്തരുടെ ആണെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ശബരിമല മുഖ്യ വിഷയമാക്കി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്.

പത്തനംതിട്ട നഗരത്തില്‍ റോഡ് ഷോയുമായാണ് അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലേക്ക് എത്തിയത്. മഴയെ തുടര്‍ന്ന് റോഡ് ഷോ ഒരു കിലോമീറ്ററായി ചുരുക്കി. മഴ കാരണം അമിത് ഷായുടെ പ്രസംഗവും ഏതാനും മിനിറ്റുകളില്‍ ചുരുക്കി. പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, ജനപക്ഷം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജ്, മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു.

ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ ബി.ജെ.പി റോഡ് ഷോയിലേക്ക് എത്തിച്ചിരുന്നു. മഴയെ തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പൊതുയോഗം പൂര്‍ത്തിയാക്കാതെ അമിത് ഷാ മടങ്ങി. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും ഷാ പങ്കെടുത്തില്ല.

Ads by Google
Ads by Google
Loading...
TRENDING NOW