Saturday, April 20, 2019 Last Updated 10 Min 24 Sec ago English Edition
Todays E paper
Saturday 20 Apr 2019 06.56 PM

മോഡിക്ക് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ വരുന്ന ഹരാടങ്ക രോഗം: മമതാ ബാനര്‍ജി

PM Modi, Mamatha Banerjee

കൊല്‍കത്ത: തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മാത്രം വരുന്ന ഹരാടങ്ക എന്ന രോഗമാണ് പ്രധാനമന്ത്ര നരേന്ദ്ര മോഡിക്കെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് ഭീതികാരണമാണ് മോഡി വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തി ബംഗാളില്‍ വിജയിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. കൃഷ്ണ നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

'മോദിക്ക് അറിയാം അയാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന്. അദ്ദേഹത്തിന്റെ മുഖത്ത് അതിന്റെ ആശങ്ക കാണാം. മോദി ഇപ്പോള്‍ ഹാരാടങ്ക എന്ന രോഗത്തിന് അടിമയാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ന്യൂഡല്‍ഹി, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഗുജറാത്ത, ഒഡിഷ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് ഓരോ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നത്. ത്രിപുരയില്‍ ബി.ജെ.പി വിജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ആശങ്കയില്ല. കാരണം അവിടെ വിജയിച്ചത് കൊണ്ട് 543 സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കണം എന്നില്ല. അതിനാലാണ് ബംഗാളില്‍ ചുറ്റിക്കളിച്ച് ജനങ്ങളെ മതം പറഞ്ഞ് വിഘടിപ്പിച്ച് വോട്ട് പിടിക്കാന്‍ നോക്കുന്നത്' -മമത പറഞ്ഞു.

ബംഗാളില്‍ ജനങ്ങള്‍ക്ക് വേണ്ടി മമത ഒന്നും ചെയ്യുന്നില്ലെന്ന മോഡിയുടെ കുറ്റപ്പെടുത്തലിനെതിരേയും മമത പ്രതികരിച്ചു. അങ്ങനെ ഒരു പരാതി ജനങ്ങള്‍ക്കുണ്ടെങ്കില്‍ അവര്‍ അത് എന്നോടുതന്നെ നേരിട്ട് ചോദിച്ചു കൊള്ളുമെന്നുമായിരുന്നു മമതയുടെ പ്രതികരണം. ബി.ജെ.പിക്ക് വോട്ടു നല്‍കാതെ രാജ്യത്തെ സംരക്ഷിക്കണമെന്നും ജനങ്ങളോട് മമത ആവശ്യപ്പെട്ടു.

അതേസമയം ഇന്ന് ബംഗാളില്‍ നടന്ന റാലിയില്‍ മോഡി മമതയ്‌ക്കെതിരെ കുറ്റങ്ങള്‍ ആരോപിച്ചിരുന്നു. നിങ്ങള്‍ സ്പീഡ് ബ്രേക്കര്‍ ദീദിയെ വിശ്വസിച്ചു. പക്ഷെ അവര്‍ നിങ്ങളെ വഞ്ചിച്ചു. അത് നിങ്ങളുടെ കുറ്റമല്ല. കാരണം പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഞാനും അങ്ങനെയായിരുന്നു വിശ്വസിച്ചത്. പിന്നീടാണ് അവരെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്. അത് എന്റെയും ഒരു പിഴവായിരുന്നു. ഇങ്ങനെയായിരുന്നു മോഡി മമതയെ പരിഹസിച്ചത്.

Loading...
TRENDING NOW