Tuesday, May 21, 2019 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.51 AM

ഉത്തരകൊറിയ വീണ്ടും അണ്വായുധ പരീക്ഷണം നടത്തി

uploads/news/2019/04/302525/1.jpg

മോസ്‌കോ: ഉത്തരകൊറിയയെ ആണവായുധ വിമുക്‌തമാക്കാനുള്ള യു.എസ്‌. ശ്രമങ്ങള്‍ പാളുന്നതിനിടെ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങി റഷ്യ. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍ ഈ മാസം റഷ്യയില്‍ സന്ദര്‍ശനം നടത്തുമെന്നു റഷ്യന്‍ വിദേശകാര്യ വൃത്തങ്ങള്‍. അതിനിടെ, ഇന്നലെ പുലര്‍ച്ചെ ഉത്തരകൊറിയ ആണവായുധം പരീക്ഷിച്ചതായി ഉത്തര-ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌.
ഫെബ്രുവരിയില്‍ അമേരിക്കയുമായി നടന്ന ഉച്ചകോടിയില്‍ സമ്പൂര്‍ണ ആണവനിരായുധീകരണ വിഷയത്തില്‍ തീരുമാനമാകാത്ത പശ്‌ചാത്തലത്തിലാണ്‌ ഉത്തര കൊറിയയു-ടെ പുതിയ പരീക്ഷണം. ദീര്‍ഘദൂര ബാലിസ്‌റ്റിക്‌ മിസൈലിന്‌ പകരം ഹ്രസ്വദൂര ആണവായുധമാണ്‌ ഇക്കുറി പരീക്ഷിച്ചത്‌. എന്നാല്‍ ഏതുതരം ആയുധമാണി-തെന്ന്‌ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ്‌ ഏജന്‍സി(കെ.സി.എന്‍.എ.) വെളി-പ്പെടുത്തിയിട്ടില്ല
അതേസമയം, ഉത്തരകൊറിയയുടെ ആണവഭീഷണിയില്‍ മധ്യസ്‌ഥത വഹിക്കാന്‍ റഷ്യ തയാറാണെന്ന റിപ്പോര്‍ട്ട്‌ ഏതാനും ആഴ്‌ചകളായി പ്രചരിക്കുന്നുണ്ടായിരുന്നു. ഈ മാസം അവസാനത്തോടെ ചൈനാ സന്ദര്‍ശനത്തിനു പോകുന്ന റഷ്യന്‍ പ്രസിഡന്റ്‌ ചൈനീസ്‌ മണ്ണില്‍ കിമ്മുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ്‌ ഏവരും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍, ലോക രാജ്യങ്ങളെ ഞെട്ടിച്ചു കിമ്മിന്‌ ആഥിത്യമരുളാന്‍ റഷ്യ തീരുമാനിക്കുകയായിരുന്നു.
2018 ജൂണില്‍ സിംഗപ്പൂരിലാണ്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപും കിം ജോങ്‌ ഉന്നുമായുള്ള ഒന്നാം ഉച്ചകോടി നടന്നത്‌. കൊറിയന്‍ മുനമ്പി-നെ ആണവവിമുക്‌തമാക്കു-മെന്ന്‌ അന്ന്‌ ഇരു-നേതാക്കളും പ്രതിജ്‌ഞയെടുത്തിരുന്നു. പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ വിയറ്റ്‌നാമി-ലെ ഹനോയിയില്‍നടന്ന രണ്ടാം ഉച്ചകോടി പക്ഷേ, ആണവനിരായുധീകരണത്തെച്ചൊല്ലി വഴിമുട്ടി. തങ്ങളു-ടെ പ്രധാന ആണവപരീക്ഷണകേന്ദ്രം നിര്‍വീര്യമാക്കാന്‍ കിം തയാറാ-യെങ്കിലും സാമ്പത്തിക ഉപരോധം നീക്കണമെന്ന ഉപാധി യു.എസിന്‌ സ്വീകാര്യമായില്ല.
പ്രശ്‌നപരിഹാരത്തിനായി അമേരിക്ക-ഉത്തരകൊറിയ മൂന്നാം ഉച്ചകോടിക്കു കളമൊരുങ്ങന്നതിനിടെയാണ്‌ വീണ്ടും ആണവപരീക്ഷണവുമായി ഉത്തരകൊറിയയുടെ പ്രകോപനനടപടി.

Ads by Google
Friday 19 Apr 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW