Tuesday, July 16, 2019 Last Updated 19 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.51 AM

മെദ്യറേയില്‍ ബസ്‌ അപകടം: 29 ജര്‍മന്‍കാര്‍ മരിച്ചു

കാനിക്കോ: പോര്‍ച്ചുഗീസ്‌ ദ്വീപായ മെദ്യറേയില്‍ ഇന്നലെയുണ്ടായ ബസ്‌ അപകടത്തില്‍ 29 ജര്‍മന്‍ വിനോദ സഞ്ചാരികള്‍ മരിച്ചു. റോഡില്‍നിന്നു തെന്നിമാറിയ ബസ്‌ കൊക്കയിലേക്കു മറിഞ്ഞാണ്‌ അപകടം.മലഞ്ചെരുവിലെ ഒരു വീട്ടിലേക്ക്‌ ഇടിച്ചിറങ്ങിയ ബസ്‌ പാടേ തകര്‍ന്നു. ഡോണ്‍ ദൃശ്യങ്ങളില്‍ കെട്ടിടത്തിന്റെ വശത്തേക്ക്‌ ഇടിച്ചുകയറിയ നിലയില്‍ ബസിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കാണാം.
നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുളളവരാണു മരിച്ചവരിലേറെയും. 11 പുരുഷന്മാരും 18 സ്‌ത്രീകളുമാണു മരിച്ചതെന്നും ഇവരെല്ലാം ജര്‍മന്‍കാരാണെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Ads by Google
Friday 19 Apr 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW