Wednesday, May 22, 2019 Last Updated 58 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.51 AM

ചര്‍ച്ച തുടരാന്‍ പോംപിയോയെ മാറ്റണമെന്ന്‌ ഉത്തരകൊറിയ

സിയോള്‍: ആണവനിരായുധീകരണം സംബന്ധിച്ച ചര്‍ച്ചയില്‍നിന്ന്‌ യു.എസ്‌. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോയെ നീക്കണമെന്ന്‌ ഉത്തര കൊറിയ. തങ്ങള്‍ പുതിയ ആയുധം പരീക്ഷിച്ചുവെന്നു വെളിപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ്‌ ഉത്തര കൊറിയ പോംപിയോയ്‌ക്കെതിരേ നിലപാടു കടുപ്പിച്ചത്‌.
സ്‌റ്റേറ്റ്‌ സെക്രട്ടറിയുടെ നടപടികള്‍ വീണ്ടുവിചാരമില്ലാത്തതും അപക്വവുമാണെന്ന്‌ ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ചര്‍ച്ചകള്‍ക്കായി യു.എസ്‌. പുതിയ പ്രതിനിധിയെ നിയമിക്കണെമന്നാണ്‌ ആവശ്യം.
കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നുമായി നടത്തിയ സമാധാനചര്‍ച്ച പ്രതീക്ഷകള്‍ക്ക്‌ വഴിവച്ചിരുന്നു. എന്നാല്‍, ഏതാനും ചില ചുവടുവയ്‌പുകള്‍ക്കുശേഷം സമാധാനപ്രക്രിയയുടെ വേഗം കുറഞ്ഞു. ഈ വര്‍ഷമാദ്യം ഇരുനേതാക്കളും രണ്ടാം വട്ടം കൂടിക്കാഴ്‌ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ചര്‍ച്ചകളുടെ പുരോഗതിയിലെ മുഖ്യ പ്രതിബന്ധം പോംപിയോയാണെന്ന നിലപാടാണ്‌ ഉത്തരകൊറിയന്‍ വിദേശകാര്യ വക്‌താവ്‌ സ്വീകരിച്ചത്‌. കിം ജോങ്‌ ഉന്നിനെ "സ്വേച്‌ഛാധിപതി" എന്നു യു.എസ്‌. സെനറ്റ്‌ സബ്‌ കമ്മിറ്റി മുമ്പാകെ പോംപിയോ വിശേഷിപ്പിച്ചത്‌ ഉത്തര കൊറിയയെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

Ads by Google
Friday 19 Apr 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW