Wednesday, May 22, 2019 Last Updated 59 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.51 AM

നൂറ്റഞ്ചുകാരിയും വോട്ടിന്‌; ബൂത്തുകള്‍ക്ക്‌ ആവേശമായി മുതിര്‍ന്നവരുടെ സമ്മതിദാനം

ലാതൂര്‍(മഹാരാഷ്‌ട്ര): രാജ്യത്തെ മുഴുവന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആവേശമായി കവായ്‌ബായ്‌ കാംബിള്‍ 105-ാമത്തെ വയസില്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്‌ നടന്ന മഹാരാഷ്‌ട്ര ലാത്തൂരിലെ ഹരാങ്വല്‍ ന്യൂ കോളനിയിലെ ബൂത്തിലാണ്‌ കവായ്‌ബായ്‌ കുടുംബാംഗങ്ങളോടൊപ്പം വീല്‍ചെയറില്‍ വോട്ട്‌ ചെയ്യാനെത്തിയത്‌.
കവായ്‌ബായ്‌ വോട്ട്‌ ചെയ്‌തപ്പോള്‍ ബൂത്തില്‍ നിന്ന മറ്റ്‌ സമ്മതിദായകര്‍ െകെയടിച്ച്‌ പ്രോത്സാഹിപ്പിച്ചു.
ജമ്മുകശ്‌മീരില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 80 വയസുള്ള സജോഗിന്ദരോ ദേവി ആശുപത്രിയില്‍നിന്നു നേരിട്ട്‌ പോളിങ്‌ ബൂത്തിലെത്തിയാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌.
തൊണ്ണൂറു വയസുള്ള ഉഷയും, ഉമയും ബിഹാറിലെ ബഗല്‍പൂരില്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചു. അസമില്‍ നൂറുതികഞ്ഞ രണ്ടു പേര്‍ വോട്ട്‌ രേഖപ്പെടുത്തി.

Ads by Google
Friday 19 Apr 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW