Sunday, June 23, 2019 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.52 AM

"പുതിയ വർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട്' ഐ.സി.എഫ് കുടുംബ സഭയും കാൻസർ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു

uploads/news/2019/04/302458/Gulf180419f.jpg

ദമാം: പുതിയ വാർത്തകളിൽ പ്രവാസത്തിനും ആധിയുണ്ട് എന്ന ശീർഷകത്തിൽ ജി.സി.സി രാജ്യങ്ങളിൽ നടന്നുവരുന്ന സമായികം ക്യാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി കുടുംബസഭയും ക്യാൻസർ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു,

കുടുംബ സഭ ഐ.സി.എഫ് നാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉത്‌ഘാടനം ചെയ്‌തു , തുടർന്ന് നടന്ന കാൻസർ ബോധവത്കരണ പരിപാടിക്ക് ബുറൈദ മെഡിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ : മഹ്‌മൂദ്‌ നേതൃത്വം നൽകി ,തുടക്കത്തില്‍ തന്നെ ആവശ്യമായ ചികിത്സയിലൂടെ ചികിൽസിച്ച് ഭേദമാകുവാൻ കഴിമെന്നും , ആഹാരക്രമീകരണം മുഖ്യഘടകമാണെന്നും, പ്രഭാതത്തിലെ ആഹാരം പ്രവാസികൾ ഒഴിവാക്കുന്നതാണ് മിക്ക രോഗങ്ങൾക്കും കാരണം, അനിയന്ത്രിതമായ പാനീയങ്ങളും പ്രവാസികൾ വര്ജിക്കേണ്ടതുണ്ടെന്നും ,വ്യായാമമില്ലായ്കയും ഭക്ഷണശീലങ്ങൾ രോഗങ്ങൾക്ക് കരണമാവുമെന്നും അദ്ദേഹം പറഞ്ഞു , തുടർന്ന് കാൻസർ ബോധവത്കരണത്തിന്റെ ഭാഗമായിഡോക്യുമെന്ററി, കൊളാഷ് എന്നിവയുടെ പ്രദർശനവും നടന്നു ,കാമ്പയിന്റെ ഭാഗമായി ദമ്മാം സെൻട്രൽ തലത്തിൽ പ്രബന്ധ, കവിതാ മത്സരം,ചർച്ചാ സംഗമം തുടങ്ങിയവയും നടക്കും

അബ്ദുൽ സമദ് മുസ്ല്യാരുടെ അധ്യക്ഷത വഹിച്ചു,മുഹമ്മദ് കുഞ്ഞി അമാനി പ്രാർത്ഥന നടത്തി ബഷീർ ഉള്ളണം , അബ്ദുൽ ലത്തീഫ് അഹ്‌സനി , അൻവർ കളറോഡ് , ഉമർ സഖാഫി മൂർക്കനാട് ,അഷ്‌റഫ് കരുവമ്പൊയിൽ ,എന്നിവർ സംബന്ധിച്ചു അബ്ദുൽ ബാരി നദ്‌വി , ശംസുദ്ധീൻ സഅദി,അബ്ബാസ് തെന്നല , റാഷിദ് കോഴിക്കോട് , അഷ്‌റഫ് പട്ടുവം, മുഹമ്മദ് റഫീഖ് വയനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി , ശരീഫ് സഖാഫി സ്വാഗതവും,അഹ്‌മദ്‌ നിസാമി നന്ദിയും പറഞ്ഞു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 18 Apr 2019 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW